തൃശൂര്‍ അഞ്ചേരിയില്‍ അര്‍ബുദ രോഗികളുടെ എണ്ണം കൂടുന്നു
അഞ്ചേരിയിലുള്ള ആഭരണ നിര്‍മാണശാലയിലെ ആസിഡ് ഉപയോഗമാണ് രോഗത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം
തൃശൂര്‍ അഞ്ചേരിയില്‍ അര്‍ബുദ രോഗികളുടെ എണ്ണം കൂടുന്നു. അഞ്ചേരിയിലുള്ള ആഭരണ നിര്‍മാണ ശാലയിലെ ആസിഡ് ഉപയോഗമാണ് രോഗത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അര്‍ബുദത്തിന് പുറമെ മറ്റ് പല രോഗങ്ങളും നാട്ടുകാരില്‍ കണ്ടുവരുന്നു.
രണ്ട് വര്‍ഷം മുമ്പ് ഒന്നര കിലോ മീറ്റര്‍ ചുറ്റളവില്‍ 27 പേര്‍ക്കാണ് തൃശൂരിലെ അഞ്ചേരി ഗ്രാമത്തില്‍ അര്‍ബുദം കണ്ടെത്തിയത്. ഇപ്പോള്‍ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടെന്നാണ് അനൌദ്യോഗിക കണക്ക്. ദേഹമാകെ ചൊറിച്ചില്‍, വായില്‍ വ്രണങ്ങള്‍, ഛര്‍ദി തുടങ്ങിയ രോഗങ്ങള്‍ കൊണ്ട് വലയുന്നവരും ഏറെയാണ്.
സമീപത്തുള്ള ആഭരണ നിര്‍മാണശാലയില്‍ നിന്നുള്ള മാലിന്യമാണ് രോഗങ്ങള്‍ക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജലവിഭവ വകുപ്പ് നടത്തിയ പരിശോധനയില്‍ ഈ പ്രദേശത്തെ വെള്ളത്തില്‍ മാലിന്യം കലര്‍ന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളം ഉപയോഗയോഗ്യമാണോ എന്ന് അളക്കുന്ന പിഎച്ച് മൂല്യം അനുവദനീയമായതിലും ഏറെ താഴെയാണ്. ഇപ്പോള്‍ കിലോ മീറ്ററുകള്‍ അകലെ നിന്നാണ് ഇവര്‍ വെള്ളം കൊണ്ടുവന്ന് ഉപയോഗിക്കുന്നത്.
Adjust Story Font
16