ദളിത് യുവാക്കള്‍ക്കെതിരെ മൂന്നാംമുറ, പൊലീസ് കേസ് അട്ടിമറിക്കുന്നു
ദളിത് യുവാക്കള്‍ക്കെതിരെ മൂന്നാംമുറ, പൊലീസ് കേസ് അട്ടിമറിക്കുന്നു
യുവാക്കള്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടാക്കിയത് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന്.
കൊല്ലത്ത് ദളിത് യുവാക്കളെ മൂന്നാംമുറ പ്രയോഗിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ പൊലീസ് നീക്കം. യുവാക്കള്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടാക്കിയത് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന്. സംഭവം കേസ് അന്വേഷിക്കുന്ന എസിപി സ്ഥിരീകരിച്ചു.
മോഴണകുറ്റം ആരോപിച്ച് പിടികൂടിയ ദളിത് യുാവാക്കളെ നാല് ദിവസം കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ച ശേഷം അഞ്ചാലുംമൂട് എസ്‌ഐ പ്രശാന്തും സംഘവും ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സ്വാകാര്യ ആശുപത്രിയില്‍ കൊണ്ട് വന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടാക്കിയത്. അഞ്ചാലുംമൂട് സ്‌റ്റേഷന് തൊട്ട് അറികില്‍ സര്‍ക്കാര്‍ ആശുപത്രി ഉണ്ടെന്നിരിക്കെയാണ് പിഎന്‍എം എന്ന സ്വകാര്യ ആശുപത്രിയില്‍ ദളിത് യുവാക്കളുടെ വൈദ്യ പരിശോധന നടത്തിയത്.
യുവാക്കള്‍ക്ക് പരിക്കുകളില്ലെന്ന റിപ്പോര്‍ട്ട് പൊലീസ് ഇവിടെ നിന്നും സംഘടിപ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തു. ഇത് മുന്നില്‍ നിര്‍ത്തി കേസ് അട്ടിമറിക്കാനുളള നീക്കമാണ് പൊലീസ് നടത്തുന്നത്. സ്വകാര്യ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയ സംഭവം അന്വേഷണ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചു.
കസ്റ്റഡിയില്‍ വച്ചതില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന അന്വേഷ റിപ്പോര്‍ട്ടാണ് എസിപി ജോര്‍ജ് കോശി കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുളളത്. എന്നാല്‍ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം മുന്‍ നിര്‍ത്തി പൊലീസ് റിപ്പോര്‍ട്ടില്‍ വാദിക്കുകയും ചെയ്യുന്നുണ്ട്.
Adjust Story Font
16