Quantcast

ശമ്പളം പിന്‍വലിക്കല്‍ പരിധി 24000ല്‍ നിന്ന് ഉയര്‍ത്താനാവില്ലെന്ന് ആര്‍ബിഐ

MediaOne Logo

Sithara

  • Published:

    22 May 2018 9:34 PM GMT

ശമ്പളം പിന്‍വലിക്കല്‍ പരിധി 24000ല്‍ നിന്ന് ഉയര്‍ത്താനാവില്ലെന്ന് ആര്‍ബിഐ
X

ശമ്പളം പിന്‍വലിക്കല്‍ പരിധി 24000ല്‍ നിന്ന് ഉയര്‍ത്താനാവില്ലെന്ന് ആര്‍ബിഐ

ശമ്പള വിതരണത്തിന് ട്രഷറിക്ക് ആവശ്യമുള്ള തുകയില്‍ 500 കോടി നാളെ എത്തിക്കാമെന്ന് റിസര്‍വ് ബാങ്ക് ഉറപ്പ് നല്‍കിയെന്ന് ധനമന്ത്രി തോമസ് ഐസക്.

ശമ്പള വിതരണത്തിന് ട്രഷറിക്ക് ആവശ്യമുള്ള തുകയില്‍ 500 കോടി നാളെ എത്തിക്കാമെന്ന് റിസര്‍വ് ബാങ്ക് ഉറപ്പ് നല്‍കിയെന്ന് ധനമന്ത്രി തോമസ് ഐസക്. ശമ്പളതുക പൂര്‍ണമായി ബാങ്കിലേക്ക് ഇടും. പിന്‍വലിക്കല്‍ പരിധി 24000ല്‍ നിന്ന് ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും ധനമന്ത്രി പറഞ്ഞു. ശമ്പള ദിവസങ്ങളില്‍ പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ട്രഷറി വകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടു.

ട്രഷറി മുഖേനയുള്ള ശമ്പള വിതരണത്തിനായി 1200 കോടി രൂപ ലഭ്യമാക്കുക, ശമ്പളക്കാര്‍ക്ക് പിന്‍വലിക്കല്‍ പരിധി എടുത്തുമാറ്റുക എന്നീ ആവശ്യങ്ങളാണ് സര്‍ക്കാര്‍ റിസര്‍വ്വ് ബാങ്കിന് മുന്നില്‍ വെച്ചിരുന്നത്. ആദ്യ ഘട്ടത്തില്‍ 500 കോടി രൂപ ട്രഷറിക്ക് നല്‍കാമെന്നും എന്നാല്‍ പിന്‍വലിക്കല്‍ പരിധി മാറ്റാന്‍ കഴിയില്ലെന്നും റിസര്‍വ് ബാങ്ക് പ്രതിനിധികള്‍ ധനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അറിയിച്ചു.

നാളെ 11 മണിയോടെ ട്രഷറിയില്‍ പണം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിലും ആവശ്യമായ തുക നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. 7 ദിവസങ്ങളിലായാണ് ശമ്പള വിതരണ നടക്കുക. ആകെ 3400 കോടിയാണ് ശമ്പളമായി വിതരണം ചെയ്യുന്നത്. എസ്ബിടി, എസ്ബിഐ, കാനറാ ബാങ്ക് പ്രതിനിധികളും മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തു.

TAGS :

Next Story