Quantcast

ആരോഗ്യ സര്‍വകലാശാലയില്‍ മാര്‍ക്ക്ദാന ആരോപണം

MediaOne Logo

Sithara

  • Published:

    22 May 2018 8:40 PM GMT

ആരോഗ്യ സര്‍വകലാശാലയില്‍ മാര്‍ക്ക്ദാന ആരോപണം
X

ആരോഗ്യ സര്‍വകലാശാലയില്‍ മാര്‍ക്ക്ദാന ആരോപണം

സ്വകാര്യ സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കാ‌യി വഴിവിട്ട നീക്കങ്ങള്‍ നടക്കുന്നതായുള്ള ആക്ഷേപവുമായി ഗവ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍

സംസ്ഥാന ആരോഗ്യ സര്‍വ്വകലാശാലയില്‍ മാര്‍ക്ക് ദാനമടക്കമുള്ള ഗുരുതര ക്രമക്കേടുകള്‍ അരങ്ങേറുന്നതായി പരാതി. എംഫാം പരീക്ഷയില്‍ സ്വകാര്യ സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കാ‌യി വഴിവിട്ട നീക്കങ്ങള്‍ നടക്കുന്നതായുള്ള ആക്ഷേപവുമായി ഗവ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ തന്നെ രംഗത്ത് എത്തി. ഇന്റേണ്‍ മാര്‍ക്ക് വാരിക്കോരി നല്‍കുന്നതിനൊപ്പം തീസിസടക്കം പരിശോധിക്കാനായി പുറത്ത് നിന്ന് എത്തുന്ന അധ്യാപകരെ സ്വാധിനിച്ചും ക്രമക്കേട് നടത്തുന്നതായാണ് പരാതി. മീഡിയവണ്‍ എക്സ്ക്ലൂസീവ്

ഫാര്‍മസി ഡീന്‍ കുപ്പുസ്വാമി, എം ഫാം പരീക്ഷ ചെയര്‍മാന്‍ ഡോ കൃഷ്ണകുമാര്‍, പി ജി ബോര്‍ഡ് ചെയര്‍മാന്‍ ഡോ സജിത്ത് എന്നിവര്‍ക്ക് ബന്ധമുള്ള സ്വകാര്യ സ്വാശ്രയ കോളേജുകളെ പ്രതികൂട്ടിലാക്കിയാണ് മാര്‍ക്ക് ദാന ആരോപണം. കേന്ദ്രീകൃത മൂല്യനിര്‍ണയം നടത്തിയ പരീക്ഷയ്ക്ക് 65 ശതമാനം മാര്‍ക്ക് മാത്രം നേടിയവര്‍ക്ക് 90 ശതമാനത്തിലധികം ഇന്റേണല്‍ മാര്‍ക്ക് ലഭിച്ചതാണ് പരാതിയുടെ അടിസ്ഥാനം.

തീസിസടക്കം പരിശോധിക്കുന്നതിനായി സര്‍വ്വകലാശാലയ്ക്ക് പുറത്ത് നിന്ന് അധ്യാപകരെ നിയോഗിക്കുന്നതും പരീക്ഷ ചെയര്‍മാനാണ്. ഈ സ്വാധീനം ഉപയോഗിച്ച് എക്സ്റ്റേണല്‍ പരീക്ഷയിലും സ്വകാര്യ സ്വാശ്രയ കോളേജുകള്‍ക്കായി മാര്‍ക്ക് ദാനം അരങ്ങേറുന്നതായാണ് മറ്റൊരു ആരോപണം. ആദ്യ വര്‍ഷം കേന്ദ്രീകൃത മൂല്യ നിര്‍ണയം നടത്തിയ പരീക്ഷയില്‍ 70 ശതമാനത്തില്‍ താഴെ മാര്‍ക്ക് ലഭിച്ചവര്‍ക്ക് വരെ രണ്ടാം വര്‍‌ഷത്തില്‍ 500 ല്‍ 496 മാര്‍ക്ക് വരെ ലഭിച്ചായും ചൂണ്ടിക്കാണിക്കുന്നു.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലെ എംഫാം സ്റ്റുഡന്റ്സ് ഫോറമാണ് വൈസ് ചാന്‍സിലര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയത്. ചില സെനറ്റ് അംഗങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച പരാതി സെനറ്റില്‍ ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്.

TAGS :

Next Story