തൃശൂര്‍ പൂരം വെടിക്കെട്ട് നാളെ തീരുമാനമായേക്കും
തൃശൂര്‍ പൂരം വെടിക്കെട്ട് നാളെ തീരുമാനമായേക്കും
തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം നല്‍കേണ്ട അനുമതി വൈകുന്നതില്‍ വലിയ ആശങ്കയാണ് നിലനിന്നിരുന്നത്.
തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള അനുമതിയുടെ കാര്യത്തില്‍ നാളെ തീരുമാനമായേക്കും. പരാമ്പരാഗത രീതിയിലുള്ള വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വങ്ങള്‍.
തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം നല്‍കേണ്ട അനുമതി വൈകുന്നതില്‍ വലിയ ആശങ്കയാണ് നിലനിന്നിരുന്നത്. എന്നാല്‍ മന്ത്രി വി എസ് സുനില്‍കുമാറും കേന്ദ്രമന്ത്രി നിര്‍മല സീതാരാമാനുമായി നടത്തിയ ചര്‍ച്ചയില്‍ നാളെ തീരുമാനം ഉണ്ടായേക്കും എന്ന സൂചനയാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് കടുത്ത തീരുമാനങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാനാണ് തീരുമാനം.
അനുമതി ലഭിച്ചില്ലെങ്കില്‍ ഭാവി കാര്യങ്ങള്‍ പാറമേക്കാവും തിരുവമ്പാടിയും ചേര്‍ന്ന് തീരുമാനിക്കും.വെടിക്കെട്ടിനുള്ള അനുമതി വൈകുന്നതില്‍ പ്രതിഷേധിച്ച് കൊടിയേറ്റത്തിന്റെ ആഘോഷങ്ങള്‍ പാറമേക്കാവ് വിഭാഗം ഒഴിവാക്കിയിരുന്നു.
ഗുണ്ട്, അമിട്ട്, കുഴി മിന്നല്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനാണ് അനുമതി ലഭിക്കേണ്ടത്.
Adjust Story Font
16