Quantcast

വാഹനാപകടങ്ങള്‍ കൂടാന്‍ കാരണം റോഡ് സംസ്‌കാരമില്ലാത്തതെന്ന് ജി സുധാകരന്‍

MediaOne Logo

Subin

  • Published:

    22 May 2018 5:46 PM GMT

വാഹനാപകടങ്ങള്‍ കൂടാന്‍ കാരണം റോഡ് സംസ്‌കാരമില്ലാത്തതെന്ന് ജി സുധാകരന്‍
X

വാഹനാപകടങ്ങള്‍ കൂടാന്‍ കാരണം റോഡ് സംസ്‌കാരമില്ലാത്തതെന്ന് ജി സുധാകരന്‍

മീഡിയവണിന്റെ ശുഭയാത്ര കാലത്തിന് യോജിച്ചതും സര്‍ഗാതമകവുമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മന്ത്രി സ്വാഗതം ചെയ്തു.

ജനങ്ങള്‍ക്ക് ശരിയായ റോഡ് സംസ്‌കാരമില്ലാത്തതാണ് വാഹനാപകടങ്ങള്‍ കൂടാന്‍ പ്രധാന കാരണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. രാഷ്ട്രീയ നേതാക്കളും ട്രേഡ് യൂണിയന്‍ നേതാക്കളും അടക്കമുള്ളവര്‍ക്ക് റോഡ് സംസ്‌കാരമില്ല. മീഡിയവണ്‍ ആംരഭിച്ച ശുഭയാത്ര പ്രചാരണം കാലത്തിന് യോജിച്ചതും സര്‍ഗാത്മകവും ആണെന്നും ജി സുധാകരന്‍ പറഞ്ഞു.

റോഡുകളില്‍ നിയമവിധേയ പ്രവര്‍ത്തനങ്ങളേക്കാള്‍ കൂടുതല്‍ നടക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും ജനങ്ങള്‍ക്കിടയില്‍ ശരിയായ റോഡ് സംസ്‌കാരമില്ലാത്തതാണ് ഇതിന് കാരണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

സര്‍ക്കാര്‍ റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ സത്യസന്ധമായും ശാസ്ത്രീയമായും ചെയ്യുകയും ജനങ്ങള്‍ മികച്ച റോഡ് സംസ്‌കാരത്തിലേക്ക് വരികയും വേണം. ഇപ്പോള്‍ ഡ്രൈവര്‍മാരും റോഡുകള്‍ കയ്യേറുന്നവരും ഉള്‍പ്പെടെ വലിയൊരു വിഭാഗം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നവയാണ്.

മീഡിയവണിന്റെ ശുഭയാത്ര കാലത്തിന് യോജിച്ചതും സര്‍ഗാതമകവുമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മന്ത്രി സ്വാഗതം ചെയ്തു.

TAGS :

Next Story