Quantcast

ദിലീപിനെതിരെ റവന്യു വകുപ്പ് അന്വേഷണം

MediaOne Logo

admin

  • Published:

    22 May 2018 12:41 AM GMT

ദിലീപിനെതിരെ റവന്യു വകുപ്പ് അന്വേഷണം
X

ദിലീപിനെതിരെ റവന്യു വകുപ്പ് അന്വേഷണം

ചാലക്കുടിയുള്ള ഡി സിനിമാസ് നിര്‍മ്മിച്ചത് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണെന്ന പരാതി റവന്യുവകുപ്പ് അന്വേഷിക്കുന്നു.അന്വേഷണം നടത്തി വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യുമന്ത്രി തൃശൂര്‍ കളക്ടര്‍ക്ക്

ദിലീപിന്‍റെ ഉടമസ്ഥതയില്‍ ചാലക്കുടിയുള്ള ഡി സിനിമാസ് നിര്‍മ്മിച്ചത് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണെന്ന പരാതി റവന്യുവകുപ്പ് അന്വേഷിക്കുന്നു.അന്വേഷണം നടത്തി വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യുമന്ത്രി തൃശൂര്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കാന്‍ റവന്യുരേഖകളില്‍ കൃതൃമം നടത്തിയതായും ആരോപണമുണ്ട്.

സംസ്ഥാന രൂപീകരണത്തിന് മുന്‍പ് തീരുക്കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലത്താണ് ദീപീല് തീയറ്റര്‍ സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.2005 ല്‍ എട്ട് ആധാരങ്ങള്‍ ഉണ്ടാക്കിയാണ് ദിലീപ് ഭൂമി കൈവശപ്പെടുത്തിയതെന്നും പരാതിയുണ്ട്.ഈ ഭൂമിയില്‍ 35 സെന്‍റ് ചാലക്കുടി തോടു പുറന്പോക്കും ഉള്‍പ്പെട്ടതായുള്ള റവന്യു റിപ്പോര്‍ട്ട് മുക്കിയതായും ആക്ഷേപമുണ്ട്. .ഇതിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തൃശ്ശൂര്‍ ജില്ല കള്ക്ടര്‍ക്ക് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദ്ദേശം നല്‍കിയത്.ഓരേക്കര്‍ സ്ഥലം വിഭജിച്ച് എട്ട് പേരുകളില്‍ ആധാരം ചെയ്ത ശേഷം ദീലിപ് ഒരുമിച്ച് ഭൂമി വാങ്ങിയത് വഴി റവന്യുരേഖകളില്‍ കൃതൃമം നടന്നതായും സംശയിക്കുന്നുണ്ട്.ഇതിന്മേലുള്ള അന്വേഷണം ഭരണസ്വാധിനം ഉപയോഗിച്ച് മരവിപ്പിച്ചിരുന്നതായും സര്‍ക്കാരിന് സംശയമുണ്ട്

TAGS :

Next Story