Quantcast

യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ കെ.ടി ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് മുന്‍ കുടുംബശ്രീ ഡയറക്ടര്‍

MediaOne Logo

Jaisy

  • Published:

    22 May 2018 4:40 PM GMT

യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ കെ.ടി ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് മുന്‍ കുടുംബശ്രീ ഡയറക്ടര്‍
X

യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ കെ.ടി ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് മുന്‍ കുടുംബശ്രീ ഡയറക്ടര്‍

നോര്‍ക്കയില്‍ നിന്ന് പുറത്താക്കിയ ഒരാളെ നിയമിക്കാന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കിഷോര്‍‌ ഐഎഎസ് നിരന്തരം ശിപാര്‍ശ ചെയ്തെന്നും ജയ ആരോപിച്ചു

മന്ത്രി കെ.ടി ജലീല്‍ യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് മെയ് 31-ന് കുടുംബശ്രീ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച എന്‍ കെ ജയ. നോര്‍ക്കയില്‍ നിന്ന് പുറത്താക്കിയ ഒരാളെ നിയമിക്കാന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കിഷോര്‍‌ ഐഎഎസ് നിരന്തരം ശിപാര്‍ശ ചെയ്തെന്നും ജയ ആരോപിച്ചു .നിയമനങ്ങളിലെ തട്ടിപ്പ് പുറത്ത് വന്നതോടെ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.

റാങ്ക് ലിസ്റ്റില്‍ ഉണ്ടായിരുന്നിട്ടും നിയമനം നല്‍കാത്തത് എന്താണന്ന് അന്വേഷിച്ച ഉദ്യോഗാര്‍ത്ഥിയോടാണ് കുടുബശ്രീയില്‍ നടക്കുന്ന കള്ളത്തരങ്ങള്‍ ജയ വിശദീകരിക്കുന്നത്. മന്ത്രി നേരിട്ട് വിളിച്ച് പറയുന്ന നിയമനങ്ങള്‍ കുറേ നടക്കുന്നുണ്ട്. യോഗ്യതയില്ലാത്തവരെ പോലും നിയമിക്കണമെന്ന് മന്ത്രി ആവശ്യപ്പെടുന്നു. നോര്‍ക്കയില്‍ പ്രശ്നങ്ങളുണ്ടാക്കിയതിനെത്തുടര്‍ന്ന് പുറത്താക്കിയയാളെ നിയമിക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ ഐഎഎസ് പറഞ്ഞതായും മുന്‍ ഡയറക്ടര്‍ വെളിപ്പെടുത്തി.

കുടുംബശ്രീ ഗവേണിംഗ് ബോര്‍ഡ് അംഗമായ സിപിഎം നേതാവ് ടി.എന്‍ സീമക്കും അനധിക്യത നിയമനത്തില്‍ പങ്കുണ്ടന്നും പറയുന്നു. ഉദ്യോഗാര്‍ത്ഥിയോട് സംസാരിച്ച കാര്യങ്ങളെല്ലാം ശരിയാണന്ന് ജയ മീഡിയവണിനോട് സ്ഥിരീകരിച്ചു.

TAGS :

Next Story