Quantcast

സംസ്ഥാനത്ത് മഴക്ക് നേരിയ ശമനം

MediaOne Logo

Subin

  • Published:

    22 May 2018 6:24 PM GMT

സംസ്ഥാനത്ത് മഴക്ക് നേരിയ ശമനം
X

സംസ്ഥാനത്ത് മഴക്ക് നേരിയ ശമനം

കാലവര്‍ഷം ശക്തമായതോടെ മഴക്കുറവ് പരിഹരിക്കാനായി.

മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴക്ക് നേരിയ ശമനം. നാല് ദിവസത്തിന് ശേഷം വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷം ശക്തമായതോടെ മഴക്കുറവ് പരിഹരിക്കാനായി.

ഇന്ന് രാവിലെ വരെ വടക്കന്‍ കേരളത്തില്‍ മഴ ശക്തമായിരുന്നു. കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചു. പലയിടങ്ങളിലും ഏഴ് സെന്റീ മീറ്റര്‍ വരെ മഴ ലഭിച്ചു. നാല് ദിവസത്തേക്ക് മഴയുടെ തോത് കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിന് ശേഷം വീണ്ടും കനത്ത മഴ ലഭിക്കും. കാലവര്‍ഷം ശക്തമായതോടെ മഴക്കുറവ് പരിഹരിക്കാനായെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

മൂന്ന് ദിവസത്തെ കനത്ത മഴയില്‍ വ്യാപക കൃഷിനാശമുണ്ടായി. പലയിടത്തും റോഡുകള്‍ തകര്‍ന്നതോടെ ഗതാഗതവും താറുമാറായി. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് കുട്ടനാട്ടില്‍ എടത്വാ മങ്കോട്ട ചിറ 144 ഏക്കറിലും വീയപുരം എലവന്താനം 44 ഹെക്ടറിലും മടവീഴ്ചയുണ്ടായി.

കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്ന വയനാട് ചുരം ഗതാഗതയോഗ്യമാക്കി. ശക്തമായ മഴവെള്ളപാച്ചിലില്‍ ഏഴാം വളവിലെയും എട്ടാം വളവിലെയും റോഡുകളാണ് തകര്‍ന്നത്. മണികൂറുകളോളം ഗതാഗതം സ്തംഭിച്ചിരുന്നു. മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്ന് കോഴിക്കോട് ജില്ലാകലക്ടറുടെ നിര്‍ദേശ പ്രകാരം ഉദ്യോഗസ്ഥ സംഘം പുലര്‍ച്ചെയാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പണി പൂര്‍ത്തീകരിച്ചത്.

ഇപ്പോഴും അടിവാരത്തും, ചുരത്തിലും ശക്തമായ മഴ തുടരുകയാണ്. മഴക്ക് കുറവുണ്ടെങ്കിലും ശക്തമായ കാറ്റ് വീശുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

TAGS :

Next Story