കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാണ ഗ്രൂപ്പിന്‍റെ കയ്യേറ്റം ബോധ്യപ്പെട്ടിട്ടും നടപടിയില്ല
കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാണ ഗ്രൂപ്പിന്‍റെ കയ്യേറ്റം ബോധ്യപ്പെട്ടിട്ടും നടപടിയില്ല
കടവന്ത്രയിലെ കോച്ചാപ്പിള്ളി തോട് നികത്തിയാണ് പേൾവ്യൂ ഗാർഡൻസ് എന്ന കമ്പനി ഫ്ലാറ്റ് നിർമ്മിച്ചതെന്ന് റവന്യൂ രേഖകൾ വ്യക്തമാക്കുന്നു.
കൊച്ചിയിൽ വൻകിട ഫ്ലാറ്റ് നിർമ്മാണ ഗ്രൂപ്പിന്‍റെ തോട് കയ്യേറ്റം ബോധ്യപ്പെട്ടിട്ടും നടപടി എടുക്കാതെ അധികൃതർ. കടവന്ത്രയിലെ കോച്ചാപ്പിള്ളി തോട് നികത്തിയാണ് പേൾവ്യൂ ഗാർഡൻസ് എന്ന കമ്പനി ഫ്ലാറ്റ് നിർമ്മിച്ചതെന്ന് റവന്യൂ രേഖകൾ വ്യക്തമാക്കുന്നു. താലൂക്ക് സർവ്വേ സൂപ്രണ്ട് സ്ഥലം അളന്ന് കയ്യേറ്റമുണ്ടെന്ന് കണ്ടെത്തിയ റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
2013ലാണ് പേൾവ്യൂ ഗാർഡൻസിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി വരുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം റവന്യൂ വകുപ്പിലെ ജില്ലാ സർവ്വേ സൂപ്രണ്ട് ഭൂമി അളന്ന് കയ്യേറ്റം കണ്ടെത്തി. തൊട്ടടുത്ത കോച്ചാപ്പിള്ളി തോട് കയ്യേറി ഫ്ലാറ്റ് നിർമ്മിച്ചിരിക്കുന്നുവെന്നും ഇത് ഒഴിപ്പിക്കണമെന്നും കാണിച്ച് 30/06/016ന് സർവ്വേ സൂപ്രണ്ട് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി. എന്നാൽ പിന്നീട് കയ്യേറ്റം തിരിച്ച് പിടിക്കാൻ തുടർനടപടികൾ ഒന്നും ഉണ്ടായില്ല.
കയ്യേറ്റമൊഴിയണമെന്ന് കാണിച്ച് ഇതുവരെ ഒരു നോട്ടീസും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഫ്ലാറ്റിന്റെ കെയർ ടെയ്ക്കർ പറയുന്നു. പുറമ്പോക്ക് തിരിച്ച് പിടിക്കേണ്ടത് കോർപ്പറേഷനാണെന്ന് റവന്യൂ വകുപ്പും റവന്യൂ വകുപ്പിനാണ് കയ്യേറ്റമൊഴിപ്പിക്കേണ്ട ചുമതലയെന്ന് കോർപ്പറേഷനും പരസ്പരം കൈകഴുകുകയാണിപ്പോൾ.
Adjust Story Font
16