വരാപ്പുഴ കസ്റ്റഡി മരണം: പ്രതിച്ഛായ തിരിച്ചു പിടിക്കാൻ ഒരുങ്ങി സിപിഎമ്മും സർക്കാരും
വരാപ്പുഴ കസ്റ്റഡി മരണം: പ്രതിച്ഛായ തിരിച്ചു പിടിക്കാൻ ഒരുങ്ങി സിപിഎമ്മും സർക്കാരും
ശ്രീജിത്തിന്റെ കുടുംബത്തിന് ഉടന്‍ നഷ്ടപരിഹാരം നല്‍കും
വരാപ്പുഴ കസ്റ്റഡി മരണ കേസിൽ പ്രതിച്ഛായ തിരിച്ചു പിടിക്കാൻ ഒരുങ്ങി സിപിഎമ്മും സർക്കാരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരണ യോഗം നടത്തിയതിന് പിന്നാലെ ശ്രീജിത്തിന്റെ കുടുംബത്തിന് ധനസഹായവും ഭാര്യക്ക് സർക്കാർ ജോലിയും ഉടൻ നൽകിയേക്കും.
കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട്ടിൽ മന്ത്രിമാരോ സിപിഎം നേതൃത്വമോ പോകാതിരുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ സിപിഎം വിശദീകരണയോഗം നടത്തിയതും ശ്രീജിത്തിന്റെ വീട് സന്ദർശിക്കുകയും ചെയ്തത് കുടുംബത്തിന്റെ രോഷം കുറക്കുമെന്ന് നേതൃത്വം കണക്കു കൂട്ടുന്നു. ധന സഹായവും ശ്രീജിത്തിന്റെ ഭാര്യക്ക് ജോലിയും ഉറപ്പാക്കുമെന്നും സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു. ഇതിനായി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
ആഭ്യന്തര വകുപ്പിനിതിരെ ഉയർന്ന ആരോപണങ്ങൾക്ക് പുറമെ സിപിഎം പ്രാദേശിക നേതൃത്വത്തിന് നേരെ ഉണ്ടായ ആരോപണങ്ങൾക്ക് കൂടി തടയിടാൻ ആണ് വിശദീകരണ യോഗം നടന്നത്. കേസിൽ പറവൂർ സി ഐ ആയിരുന്ന ക്രിസ്‍പിൻ സാമിന്റെ അറസ്റ്റ് കൂടി രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം തീരുമാനം എടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
Adjust Story Font
16