Quantcast

കൊച്ചിയില്‍ പ്ലാസ്റ്റിക് മാലിന്യ നീക്കം നിലച്ചു

MediaOne Logo

Sithara

  • Published:

    23 May 2018 1:50 PM GMT

സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഹെൽത്ത് ഇൻസ്പെക്റുടെ ഓഫീസ് ഉപരോധിച്ചു

കൊച്ചി നഗരത്തില്‍ പ്ലാസ്റ്റിക് മാലിന്യ നീക്കം നിലച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ഉപരോധിച്ചു. അതേസമയം പ്രതിസന്ധിയില്ലെന്ന് മേയര്‍ സൌമിനി ജയിന്‍ പറ‍ഞ്ഞു.

കൊച്ചിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നത് നിലച്ചതില്‍ പ്രതിഷേധിച്ചാണ് ഇടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ഉപരോധിച്ചത്. ബ്രഹ്മപുരം പ്ലാന്‍റിലെ പ്രവര്‍ത്തനം നിലച്ചതാണ് മാലിന്യം എടുക്കാന്‍ വൈകിയത്. എന്നാല്‍ പ്രശ്നം പ്രതിസന്ധി സൃഷ്ടിക്കുന്നതല്ലെന്നും സമരം രാഷ്ട്രീയപ്രേരിതമാണെന്നും കൊച്ചി മേയര്‍ സൌമിനി ജെയിന്‍ പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി വൈകിട്ട് കൌണ്‍സിലര്‍മാരും ഹെല്‍ത്ത് ഇന്‍പെസ്ക്ടര്‍മാരുമായി നഗരസഭാ കാര്യാലയത്തില്‍ ചര്‍ച്ച നടത്തുമെന്നും മേയര്‍ പറ‍ഞ്ഞു

TAGS :

Next Story