Quantcast

തലയടുക്കത്തെ കെസിസിപിയില്‍ ലാറ്ററേറ്റ് ഖനനം പുനരാരംഭിക്കുന്നതിനുള്ള ശ്രമം തുടങ്ങി

MediaOne Logo

Jaisy

  • Published:

    23 May 2018 4:51 PM GMT

തലയടുക്കത്തെ കെസിസിപിയില്‍ ലാറ്ററേറ്റ് ഖനനം പുനരാരംഭിക്കുന്നതിനുള്ള ശ്രമം തുടങ്ങി
X

തലയടുക്കത്തെ കെസിസിപിയില്‍ ലാറ്ററേറ്റ് ഖനനം പുനരാരംഭിക്കുന്നതിനുള്ള ശ്രമം തുടങ്ങി

ഇതിനായി ഞായറാഴ്ച വൈകീട്ട് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും

കാസര്‍കോട് കരിന്തളം തലയടുക്കത്തെ കെസിസിപിയില്‍ ലാറ്ററേറ്റ് ഖനനം പുനരാരംഭിക്കുന്നതിനുള്ള ശ്രമം തുടങ്ങി. ഇതിനായി ഞായറാഴ്ച വൈകീട്ട് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. ഖനനത്തിനെതിരെ സര്‍വ്വകക്ഷി കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അനിശ്ചിതകാല സമരത്തെതുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി കെസിസിപി പ്രവര്‍ത്തിക്കുന്നില്ല.

ഇന്ന് വൈകിട്ട് നാലിന് നീലേശ്വരം നളന്ദ റിസോര്‍ട്ട്സിലാണ് ചര്‍ച്ച. ജനപ്രതിനിധികളും ജനകീയ സമിതി ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും.
തലയടുക്കത്ത് കെസിസിപി നടത്തുന്ന ലാറ്ററേറ്റ് ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിത കാല സമരം നടന്നിരുന്നു.
എല്‍ഡിഎഫിന്റെ നിയന്ത്രണത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച സര്‍വകക്ഷി ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം.

ഇതിനെ തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ ഖനനം നിര്‍ത്തലാക്കിയിരുന്നു. ‌ ലാറ്ററൈറ്റ് ലഭിക്കാത്തതിനാല്‍ പാലക്കാട്ടെ മലബാര്‍ സിമന്റ്സ് പ്രതിസന്ധിയിലാണെന്ന് ചൂണ്ടികാട്ടിയാണ് ഇപ്പോള്‍ ഖനനം പുനരാരംഭിക്കാനുള്ള സര്‍ക്കാര്‍ നീക്കം. എന്നാല്‍ മലബാര്‍ സിമന്റ്സിന് മാത്രമായി ഖനനം നടത്തി കന്പനിക്ക് നിലനില്‍ക്കാനാവില്ലെന്നാണ് കെസിസിപിയുടെ വാദം. ഇവിടെ ഖനനം നടത്തുന്ന ലറ്ററേറ്റിന്റെ 90 ശതമാനത്തിലേറെയും സ്വകാര്യ കന്പനികളിലേക്കാണ് കൊണ്ട് പോവുന്നത്. ജനങ്ങള്‍ക്ക് ദുരിതം വിതയ്ക്കുന്ന ഖനനത്തോട് യോജിപ്പില്ലെന്നും ഒരുകാലത്തും ഇതനുവദിക്കില്ലെന്നുമാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.

TAGS :

Next Story