Quantcast

വിദ്വേഷ പ്രസംഗ പരാതികളില്‍ സര്‍ക്കാര്‍ വിവേചനം

MediaOne Logo

Subin

  • Published:

    23 May 2018 1:55 AM GMT

വിദ്വേഷ പ്രസംഗ പരാതികളില്‍ സര്‍ക്കാര്‍ വിവേചനം
X

വിദ്വേഷ പ്രസംഗ പരാതികളില്‍ സര്‍ക്കാര്‍ വിവേചനം

സലഫീ പ്രഭാഷകനെതിരെ യുഎപിഎ ചുമത്തിയ പോലീസ് സംഘപരിവാര്‍ പ്രഭാഷകരെ വെറുതെവിടുന്നുവെന്നാണ് ആക്ഷേപം.

മതവിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ പൊലീസ് നടപടി വിവേചനപരമാണെന്ന് ആക്ഷേപം. ഷംസുദ്ദീന്‍ പാലത്തിനെതിരെ യുഎപിഎ ചുമത്തിയ പൊലീസ്, ശശികല ടീച്ചര്‍ക്കെതിരെ കേസെടുത്തിട്ടില്ല. വര്‍ഗീയ പ്രസംഗം നടത്തിയ പ്രവീണ്‍ തൊഗാഡിയക്കെതിരെ എടുത്തിരുന്ന കേസുകള്‍ യുഡിഎഫ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

വിശ്വഹിന്ദു പരിഷത് അഖിലേന്ത്യാ വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ ആലപ്പുഴയില്‍ വിദ്വേഷപ്രസംഗം നടത്തിയിരുന്നു. നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പിആര്‍ സെക്രട്ടറി അലി അക്ബര്‍ ഈപ്രസംഗത്തിനെതിരെ കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കി എങ്കിലും പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ആലപ്പുഴ എസ്പിക്ക് പരാതി നല്‍കി.

തൊഗാഡിയയുടെ പ്രസംഗത്തില്‍ വര്‍ഗീയ പരാമര്‍ശമില്ല എന്ന മറുപടിയാണ് എസ്പിയില്‍നിന്ന് ലഭിച്ചത്. വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുന്ന തരത്തില്‍ കോഴിക്കോടും ത്രിപ്രയാറും നടത്തിയ പ്രസംഗത്തിനെതിരെ കേസെടുത്തെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ കുമ്മനം രാജശേഖരന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് കേസുകള്‍ പിന്‍വലിച്ചിരുന്നു. നിയമസഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും പരാതി നല്‍കിയിട്ടും ഭൂരിപക്ഷം അംഗങ്ങളില്‍നിന്നും പ്രതികരണമുണ്ടായില്ല. തൊഗാഡിയക്കെതിരായ കേസിന്റെ വിവരങ്ങള്‍ ചോദിച്ച് വിവരാവകാശ നിയമപ്രകാരം പൊലീസില്‍ അപേക്ഷിച്ചപ്പോള്‍ ഇതായിരുന്നു മറുപടി.

കാസര്‍കോട് നടത്തിയ വിദ്വേഷപ്രസംഗത്തില്‍ മാത്രമാണ് കേരളത്തില്‍ തൊഗാഡിയക്കെതിരെ കേസ്. ഈ കേസില്‍ തൊഗാഡിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് ശേഷവും നിരവധി തവണ തൊഗാഡിയ കേരളത്തിലെത്തി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. സലഫി പ്രഭാഷകന്‍ ഷംസുദ്ദീന്‍ പാലത്തിനെതിരെ യുഎപിഎ ചുമത്തിയെങ്കിലും നിരന്തരം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന ഹിന്ദു ഐക്യ ലവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചര്‍ക്കെതിരെ കേസെടുത്തിട്ടില്ല.

TAGS :

Next Story