സ്വന്തം നിലയില്‍ നിയമനം നടത്താനുള്ള സാങ്കേതിക സര്‍വകലാശാലയുടെ നീക്കം പിഎസ്‍സി തടഞ്ഞു
സ്വന്തം നിലയില്‍ നിയമനം നടത്താനുള്ള സാങ്കേതിക സര്‍വകലാശാലയുടെ നീക്കം പിഎസ്‍സി തടഞ്ഞു
പിഎസ്‍സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ അനധ്യാപക നിയമനങ്ങളുമായി മുന്നോട്ടുപോയ സാങ്കേതിക സര്‍വകലാശാലക്കെതിരെ പിഎസ്‍സിയുടെ രൂക്ഷ വിമര്‍ശം.
പിഎസ്‍സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ അനധ്യാപക നിയമനങ്ങളുമായി മുന്നോട്ടുപോയ സാങ്കേതിക സര്‍വകലാശാലക്ക് പിഎസ്‍സിയുടെ രൂക്ഷ വിമര്‍ശം. സര്‍വകലാശാലയുടെ നീക്കം നിയമവിരുദ്ധമാണെന്ന് പിഎസ്‍സി വ്യക്തമാക്കി. ഒഴിവുള്ള മുഴുവന്‍ സീറ്റുകളും ഉടന്‍ പിഎസ്‍സിക്ക് റിപ്പോര്‍ട്ട് ചെയ്യണം. നിയമനത്തിന് അനുമതി നല്‍കി ഉത്തരവിറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കാണിച്ച് പിഎസ്‍സി അയച്ച കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. നിയമവിരുദ്ധമായി സര്‍വകലാശാല നിയമനം നടത്തുന്ന വാര്‍ത്ത മീഡിയവണാണ് പുറത്തുവിട്ടത്. മീഡിയവണ്‍ ഇംപാക്ട്.
കേരള സാങ്കേതിക സര്‍വകലാശാല 114 അനധ്യാപക തസ്തികകളില്‍ നിയമവിരുദ്ധമായി നിയമനം നടത്തുന്ന മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് പിഎസ്‍സിയുടെ ഇടപെടല്‍. സര്‍വകലാശാല നീക്കത്തെ രൂക്ഷമായാണ് പിഎസ്‍സി വിമര്‍ശിച്ചത്. സര്‍വകലാശാല അനധ്യാപക നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടണമെന്ന നിയമം നിലവിലുള്ള കാര്യം പിഎസ്‍സി തന്നെ സര്‍വകലാശാലയെ അറിയിച്ചതാണ് എന്നിരിക്കെയാണ് മറ്റ് സര്‍വകലാശാല ഉദ്യോഗസ്ഥരില്‍ നിന്ന് ഒപ്ഷന്‍ വഴി അപേക്ഷ ക്ഷണിച്ച് നിയമന നടപടികളുമായി സര്‍വകലാശാല മുന്നോട്ടുപോകുന്നത്. സര്‍വകലാശാലയുടെ നീക്കം നിയമവിരുദ്ധമാണ്. സ്ഥിരനിയമനം നടത്താത്ത മുഴുവന്‍ അനധ്യാപക തസ്തികകളും ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നും സര്‍വകലാശാലക്ക് അയച്ച കത്തില്‍ പിഎസ്‍സി ആവശ്യപ്പെട്ടു.
നിയമനം നടത്താന്‍ അനുമതി നല്‍കി ഉന്നത വിദ്യാഭ്യാസ വകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. നിയമസാധുതയില്ലാത്ത ഉത്തരവാണിത്. ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണം. ഇക്കാര്യം സര്‍വകലാശാല സര്‍ക്കാറിനെ അറിയിക്കണമെന്നും കത്തിൽ പിഎസ്‍സി ആവശ്യപ്പെടുന്നു.
Adjust Story Font
16