ബിജെപിയെ അക്രമം കൊണ്ട് തടയാനാകില്ലെന്ന് അമിത് ഷാ
ബിജെപിയെ അക്രമം കൊണ്ട് തടയാനാകില്ലെന്ന് അമിത് ഷാ
സിപിഎമ്മിനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
സിപിഎമ്മിനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സഹിഷ്ണുതയുടെ പാഠം പഠിപ്പിക്കുന്നവര്‍ അക്രമത്തിന് നേതൃത്വം നല്‍കുകയാണ്. തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഎം - ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് പ്രചാരകനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍.
രാത്രി 9.50 ന് തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ ബിജെപി സംസ്ഥാന നേതാക്കളുമായി വിമാനത്താവളത്തില്‍ കൂടിക്കാഴ്ച നടത്തി. കാട്ടായിക്കോണം സംഘര്‍ഷത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് പ്രചാരകനായ അമല്‍ കൃഷ്ണയെ സന്ദര്‍ശിക്കാനായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ തലസ്ഥാനത്ത് എത്തിയത്. ബംഗാളിലും കേരളത്തിലും സിപിഎം അക്രമം നടത്തുമ്പോള്‍ കോണ്‍ഗ്രസ് അതിന് സാഹചര്യം ഒരുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയെ അക്രമം കൊണ്ട് തടയാനാകില്ല. ത്രിപുരയിലൊഴികെ രാജ്യത്ത് എല്ലായിടത്തും സിപിഎമ്മിന് സ്വാധീനം നഷ്ടമായി.
സിപിഎം അതിക്രമത്തിന് കേരളത്തിലെ ജനങ്ങള്‍ വോട്ടിലൂടെ മറുപടി നല്‍കണമെന്ന് അമിത് ഷാ അഭ്യര്‍ഥിച്ചു. പിന്നീട് പ്രത്യേക വിമാനത്തില്‍ ഇന്നലെ രാത്രി തന്നെ അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങി
Adjust Story Font
16