കണ്ണൂരില്‍ സ്ഫോടനം: അഞ്ചുപേര്‍ക്ക് പരിക്ക്
കണ്ണൂരില്‍ സ്ഫോടനം: അഞ്ചുപേര്‍ക്ക് പരിക്ക്
കണ്ണൂര്‍ പൊടിക്കുണ്ടില്‍ അനധികൃതമായി സൂക്ഷിച്ച വെടിമരുന്നു ശേഖരം പൊട്ടിത്തെറിച്ച് ഒരു പെണ്‍കുട്ടിയുള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്ക്.
കണ്ണൂര്‍ പൊടിക്കുണ്ടില്‍ അനധികൃതമായി സൂക്ഷിച്ച വെടിമരുന്നു ശേഖരം പൊട്ടിത്തെറിച്ച് ഒരു പെണ്‍കുട്ടിയുള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്ക്. വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഇരുനിലവീടു പൂര്‍ണമായി തകര്‍ന്നു. സമീപത്തെ അഞ്ചോളം വീടുകളും തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ വീട്ടുടമ അനൂപിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കണ്ണൂര്‍ പൊടിക്കുണ്ട് രാജേന്ദ്ര നഗര്‍ കോളനിയിലെ അനൂപിന്റെ വീട്ടില്‍ രാത്രി പതിനൊന്നരയോടെയാണ് സ്ഫോടനം ഉണ്ടായത്. അനധികൃതമായി വീട്ടില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നും ഉഗ്രശക്തിയുള്ള ഗുണ്ടും പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ഇരു നില വീട് പൂര്‍ണമായും തകര്‍ന്നു. അനൂപിന്റെ മകള്‍ ഹിബക്ക് സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. സമീപത്തെ പത്തോളം വീടുകളും ഭാഗികമായി തകര്‍ന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
സംഭവം നടക്കുമ്പോള്‍ അനൂപും ഭാര്യ റാഹിലയും വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. വെടിക്കെട്ടിന് ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന വെടിമരുന്നു സാമഗ്രികള്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടാവുകയായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്.
സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഇല്ലാതിരുന്നത് അപകടത്തിന്റെ് ആഘാതം കുറച്ചു. സ്ഫോടക വസ്തുക്കള്‍ അനധികൃതമായ സൂക്ഷിച്ചതിന് അനൂപിനെതിരെ ഇതിനു മുമ്പും പോലീസ് കേസ് എടുത്തിട്ടുണ്ട്.
Adjust Story Font
16