പഞ്ചിങ് മെഷീനില്ലാത്ത കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ പഞ്ച് ചെയ്തില്ലെന്ന് പറഞ്ഞ് ശമ്പളം നിഷേധിച്ചു
പഞ്ചിങ് മെഷീനില്ലാത്ത കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ പഞ്ച് ചെയ്തില്ലെന്ന് പറഞ്ഞ് ശമ്പളം നിഷേധിച്ചു
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പളം വൈകിയ കെഎസ്ആര്‍ടിസിയില്‍ പഞ്ചിങിന്റെ പേരിലും ജീവനക്കാര്‍ക്ക് ദുരിതം.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പളം വൈകിയ കെഎസ്ആര്‍ടിസിയില്‍ പഞ്ചിങിന്റെ പേരിലും ജീവനക്കാര്‍ക്ക് ദുരിതം. പഞ്ചിങ് മെഷിനില്ലാത്ത കോഴിക്കോട് മാവൂര്‍ റോഡ് ബസ് സ്റ്റാന്റിലെ ജീവനക്കാര്‍ക്ക് പഞ്ച് ചെയ്തില്ലെന്ന് കാരണം പറഞ്ഞ് കെഎസ്ആര്‍ടിസി ശമ്പളം നിഷേധിച്ചു.
കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ 75 ശതമാനം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. എന്നാല്‍ കോഴിക്കോട് മാവൂര്‍ റോഡ് ബസ് സ്റ്റാന്റിലെ ജീവനക്കാര്‍ക്ക് മാത്രം ശമ്പളം ലഭിച്ചില്ല. അന്വേഷിച്ചപ്പോഴാണ് പഞ്ചിങ് നടത്താത്തതിനാലാണ് ശമ്പളം നല്‍കാത്തതെന്ന വിശദീകരണം ലഭിച്ചത്. എന്നാല്‍ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ഇതുവരെ പഞ്ചിങ് മെഷീന്‍ സ്ഥാപിച്ചിട്ടില്ലെന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ പഞ്ചിങ് ചെയ്യണമെങ്കില്‍ ജീവനക്കാര്‍ പാവങ്ങാട് സ്റ്റേഷനില്‍ പോകേണ്ടി വരും. പ്രശ്നം തിരുവനന്തപുരത്ത് ഹെഡ് ഓഫീസിലേക്ക് അറിയിച്ചതായാണ് അധികൃതരുടെ വിശദീകരണം.
Adjust Story Font
16