Quantcast

രക്തദാനത്തില്‍ ഡിവൈഎഫ്‌ഐ മാതൃക

MediaOne Logo

Subin

  • Published:

    23 May 2018 9:52 PM GMT

രക്തദാനത്തില്‍ ഡിവൈഎഫ്‌ഐ മാതൃക
X

രക്തദാനത്തില്‍ ഡിവൈഎഫ്‌ഐ മാതൃക

ക്ഷണം എത്തിക്കുന്ന മേഖലാ കമ്മിറ്റികളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ അതാതു ദിവസം ആശുപത്രിയിലെ രക്തബാങ്കിലേക്ക് രക്തം കൂടി നല്‍കുന്ന രീതിയിലാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്.

ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ രക്തബാങ്കിലേക്ക് എല്ലാദിവസവും രക്തം സംഭാവന ചെയ്ത് ജീവന്‍ രക്ഷാ രംഗത്ത് പുതിയ മാതൃക തീര്‍ക്കുകയാണ് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി. നിലവില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മുടങ്ങാതെ ഉച്ചഭക്ഷണം നല്‍കുന്നതിന് പുറമെയാണ് രക്തബാങ്കിലേക്ക് എന്നും രക്തം നല്‍കുന്ന പദ്ധതി കൂടി ആരംഭിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷവേളയില്‍ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

വണ്ടാനത്തുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എന്നും ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി രണ്ടര മാസം മുന്‍പാണ് ഡി വൈ എഫ് ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ആരംഭിച്ചത്. ഡിവൈഎഫ്‌ഐയുടെ മേഖലാ കമ്മിറ്റികള്‍ ഓരോ ദിവസവും പൊതിച്ചോറുകള്‍ ശേഖരിച്ച് ആശുപത്രിയില്‍ എത്തിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇങ്ങനെ ഭക്ഷണം എത്തിക്കുന്ന മേഖലാ കമ്മിറ്റികളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ അതാതു ദിവസം ആശുപത്രിയിലെ രക്തബാങ്കിലേക്ക് രക്തം കൂടി നല്‍കുന്ന രീതിയിലാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്.

ചുരുങ്ങിയത് 20 കുപ്പി രക്തം നല്‍കാനുള്ള തയ്യാറെടുപ്പോടെയാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഉച്ചഭക്ഷണവുമായി ആശുപത്രിയിലെത്തുക. എന്നാല്‍ രക്തബാങ്കില്‍ അത്രയും സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതു കൊണ്ട് സൂക്ഷിക്കാവുന്ന അത്ര രക്തം നല്‍കും. പുറമെ രോഗികള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പുകള്‍ ഉണ്ടെങ്കില്‍ അതും നല്‍കും. പലപ്പോഴും ആവശ്യത്തിന് രക്തം ലഭിക്കാതെ അത്യാസന്ന നിലയിലുള്ള രോഗികളുടെ ബന്ധുക്കള്‍ നെട്ടോട്ടമോടുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടനാ പ്രവര്‍ത്തനത്തിന്റെ പുതിയ മാതൃക തീര്‍ക്കുന്നത്.

TAGS :

Next Story