കാവ്യ മാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്ററിലെ ചില പേജുകള്‍ നശിപ്പിച്ചു?
കാവ്യ മാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്ററിലെ ചില പേജുകള്‍ നശിപ്പിച്ചു?
പേജുകള്‍ നശിപ്പിക്കപ്പെട്ടെന്ന് സൂചന. നടി ആക്രമിക്കപ്പെട്ടതിന് മുന്പും ശേഷവുമുള്ള ദിവസങ്ങളിലെ പേജുകളാണ് കാണാതായത്
കൊച്ചിയില്‍ കാവ്യ മാധവന്‍ താമസിക്കുന്ന വില്ല സമുച്ചയത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ കാണാതായി. നടി ആക്രമിക്കപ്പെടുന്നതിന് മുന്പും ശേഷമുള്ള ദിവസങ്ങളിലെ പേജുകളാണ് കാണാതായത്. കാവ്യ മാധവന്റെ
വില്ലയില്‍ പോയിട്ടുണ്ടെന്ന് നേരത്തെ പള്‍സര്‍ സുനി പോലീസിന് മൊഴി നല്‍കിയിരുന്നു. സംവിധായകന്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ദീലിപും ഈയാഴ്ച്ച തന്നെ ഹൈക്കോടതിയില്‍ ജാമ്യപേക്ഷ നല്‍കും.
കാവ്യാ മാധവന്റെ വെണ്ണലയിലുള്ള വില്ല സമുച്ചയത്തിലെ സന്ദര്‍ശക രജിസ്റ്ററിലെ ഏതാനം താളുകളാണ് കണാതായത്. കാവ്യ മാധവന്റെ വില്ലയില്‍ പല തവണ പോയിട്ടുണ്ടെന്നും കാവ്യയുടെ ഫോണില്‍ നിന്ന് ദിലീപിനെ വിളിക്കുകയും ചെയ്തിട്ടുണ്ടെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. വില്ലയുടെ സന്ദര്‍ശക രജിസ്റ്ററില്‍ പേരെഴുതിയെന്നും സുനി വ്യക്തമാക്കി. എന്നാല്‍ സുനിയെ അറിയില്ലെന്നാണ് കാവ്യ മാധവന്‍ പോലീസിനോട് പറഞ്ഞത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രജിസ്റ്റര്‍ നശിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമായത്.
താന്‍ നിരപരാധിയാണെന്നും പോലിസ് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചുണ്ടികാട്ടിയാണ് ദിലീപിന്‍റെ സുഹ്യത്തും സംവിധായകനുമായ നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പിച്ചിരിക്കുന്നത്.
കേസില്‍ തന്നെ പ്രതിയാക്കുകയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ദിലീപിനെതിരെ മൊഴി നല്‍കാന്‍ പോലിസ് സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. നാളെ ഇത് കോടതിയില്‍ സമര്‍പ്പിക്കും. ദിലീപിനൊപ്പം ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷ നേരത്തെ പറഞ്ഞ പലകാര്യങ്ങളും കളവും പരസ്പര വിരുദ്ധവുമാണെന്നാണ് പോലീസ് വാദം. വൈകാതെ ഹൈക്കോടതിയില്‍ മൂന്നാം വട്ടവും ജാമ്യപേക്ഷ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ദിലീപിന്റെ അഭിഭാഷകര്‍.
അവധിക്കാലം കഴിഞ്ഞ് കോടതി തുറക്കുന്പോള്‍ ജഡ്ജിമ്മാരുടെ പരിഗണനാ വിഷങ്ങളില്‍ മാറ്റം വരികയും, ജസ്റ്റിസ് പി ഉബൈദ് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നുമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രണ്ട് തവണയില്‍ കൂടുതല്‍ ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജി തന്നെ തുടര്‍ന്നും വാദം കേള്‍ക്കണമെന്ന ഹൈക്കോടതി ഫുള്‍ബൈഞ്ചിന്റെ തീരുമാനമുള്ളതിനാല്‍ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബൈഞ്ച് തന്നെയാവും ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക.
Adjust Story Font
16