പാര്‍ട്ടിവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് കെഎന്‍എ ഖാദര്‍ സീറ്റ് നേടിയതെന്ന് കോടിയേരി
പാര്‍ട്ടിവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് കെഎന്‍എ ഖാദര്‍ സീറ്റ് നേടിയതെന്ന് കോടിയേരി
വ്യക്തിപരമായ ബന്ധത്തിന്റെ പേരില്‍ ആരും ദിലീപിനെ സന്ദര്‍ശിക്കുന്നതില്‍ തെറ്റില്ലെന്നും കൊടിയേരി...
വേങ്ങര ഉപതെരണെടുപ്പ് പ്രഖ്യപിച്ചതു മുതല്‍ മുസ്ലിം ലീഗ് രാഷ്ട്രീയമായും സംഘടനാപരമായും പ്രതിസന്ധിയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടി വിടുമെന്ന് ഭീഷണി മുഴക്കിയാണ് കെ എന്‍ എ ഖാദര്‍ സീറ്റ് നേടിയത്. ലീഗിലെ തര്‍ക്കം വേങ്ങരയില്‍ എല്‍ ഡി എഫിന് ഗുണം ചെയ്യുമെന്നും കോടിയേരി അവകാശപ്പെട്ടു.
ഫാഷിസത്തിനെതിരെ ലീഗിന്റെ സംസാരം വെറും വാചകമടി മാത്രമാണ്. റോഹിങ്ക്യന്‍ വിഷയത്തില്‍ മനുഷ്യത്വപരമായ സമീപനം കേന്ദ്രം കാണിക്കണമെന്നും കോടിയേരി പറഞ്ഞു. വ്യക്തിപരമായ ബന്ധത്തിന്റെ പേരില്‍ ആരും ദിലീപിനെ സന്ദര്‍ശിക്കുന്നതില്‍ തെറ്റില്ലെന്നും കൊടിയേരി കൊച്ചിയില്‍ പ്രതികരിച്ചു.
Adjust Story Font
16