Quantcast

ഗുരുവായൂർ ക്ഷേത്രഭരണം പ്രതിസന്ധിയിൽ

MediaOne Logo

Subin

  • Published:

    23 May 2018 4:46 AM GMT

ഗുരുവായൂർ ക്ഷേത്രഭരണം പ്രതിസന്ധിയിൽ
X

ഗുരുവായൂർ ക്ഷേത്രഭരണം പ്രതിസന്ധിയിൽ

യുഡിഎഫ് കാലത്ത് നിയമിതരായ ഗുരുവായൂർ ദേവസ്വം ബോർഡും സർക്കാരും തമ്മിലുള്ള ശീതസമരമാണ് പ്രതിസന്ധിക്ക് പിന്നില്‍...

സർക്കാരും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കം മൂലം ഗുരുവായൂർ ക്ഷേത്രഭരണം പ്രതിസന്ധിയിൽ. അഡ്മിനിസ്ട്രേറ്റർ നിയമനകാര്യത്തിലാണ് സർക്കാരും ദേവസ്വം ബോർഡും തർക്കും തുടരുന്നത്. ഉത്സവകാലം വരാനിരിക്കേ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

യുഡിഎഫ് കാലത്ത് നിയമിതരായ ഗുരുവായൂർ ദേവസ്വം ബോർഡും സർക്കാരും തമ്മിലുള്ള ശീതസമരം ക്ഷേത്രത്തിലെ ദൈനം ദിന കാര്യങ്ങളെ ബാധിച്ചിരിക്കുകയാണ്. സെപ്റ്റംബർ 30ന് കാലാവധി കഴിഞ്ഞ അഡ്മിനിസ്ട്രേറ്റർ സിസി ശശിധരന് സർക്കാർ കാലാവധി നീട്ടിനൽകിയതാണ് പുതിയ പ്രശ്നം. അഡ്മിനിസ്ട്രേറ്റർ നിയമനം ചോദ്യം ചെയ്ത് ദേവസ്വം ബോർഡ് കോടതിയെ സമീപിച്ചു.

ഇതോടെ കഴിഞ്ഞ ഒരു മാസമായി ക്ഷേത്രഭരണം നിലച്ചിരിക്കുകയാണ്. ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങൾ നടക്കുന്നില്ല. ക്ഷേത്രാവശ്യത്തിനുള്ള ചന്ദനം, പഞ്ചസാര തുടങ്ങിയവ വാങ്ങിക്കുന്നതിന് വരെ തടസമുണ്ട്. ക്ഷേത്രം ജീവനക്കാരുടെ ശമ്പളം, പെൻഷൻ, പ്രമോഷൻ തുടങ്ങിയ കാര്യങ്ങളൊക്കെ മുടങ്ങിയതോടെ ജീവനക്കാർ പ്രതിഷേധത്തിലാണ്.

ഏകാദശി, ചെമ്പൈ സംഗീതോത്സവം, ശബരിമല സീസൺ തുടങ്ങി ഉത്സകാലത്തും ഈ സ്ഥിതി തുടർന്നാൽ പ്രതിസന്ധി കൂടും പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനോ ഡപ്യൂട്ടി കളക്ടറിൽ കുറയാത്ത ഉദ്യോഗസ്ഥന് സ്ഥിരം ചുമതല നൽകാനോ സർക്കാർ തയ്യാറാകണമെന്നാണ് ജീവനക്കാരുടെ ആവശ്യം. അഡ്മിനിസ്ട്രേറ്റർ ഇല്ലാത്തതിനാൽ കാണിക്ക എണ്ണിത്തിട്ടപ്പെടുത്താൻ സബ് കളക്ടർക്ക് താൽക്കാലിക ചുമതല നൽകിയിരിക്കുകയാണ് നിലവിൽ.

TAGS :

Next Story