Quantcast

ദിലീപിനെ ജയിലിൽ സന്ദർശിക്കുന്നതിന് ചട്ടം ലംഘിച്ച് അനുമതി നൽകി

MediaOne Logo

Subin

  • Published:

    23 May 2018 3:18 PM GMT

ദിലീപിനെ ജയിലിൽ സന്ദർശിക്കുന്നതിന് ചട്ടം ലംഘിച്ച് അനുമതി നൽകി
X

ദിലീപിനെ ജയിലിൽ സന്ദർശിക്കുന്നതിന് ചട്ടം ലംഘിച്ച് അനുമതി നൽകി

83 ദിവസം കൊണ്ട് 78 പേർ സന്ദർശിച്ചു. സഹോദരൻ എന്ന പേരിൽ മറ്റൊരാൾ സന്ദർശിച്ചു...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ റിമാന്റിലായിരുന്ന നടൻ ദിലീപിനെ ജയിലിൽ സന്ദർശിക്കുന്നതിന് ചട്ടം ലംഘിച്ച് അനുമതി നൽകിയതായി രേഖ. ജയിലിൽ മൂന്ന് മാസത്തിനിടെ ദിലീപിനെ 78 പേർ സന്ദർശിച്ചു. സന്ദർശനങ്ങൾ ജയിൽ ചട്ടങ്ങൾ മറികടന്നാണെന്ന് ആലുവ ജയിൽ സൂപ്രണ്ട് ജയിൽ ഡി.ജി.പിക്ക് നൽകിയ കത്തിൽ വ്യക്തമാണ്.

കഴിഞ്ഞ ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപ് 83 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. ജയിലിൽ ആയി ഏഴാം ദിവസമാണ് ആദ്യമായി സന്ദർശകനെത്തിയത്. പിന്നീട് പല ദിവസങ്ങളിലും സന്ദർശകരുടെ പ്രവാഹമായിരുന്നു. മൂന്നാം ഓണ ദിവസമായ സെപ്തംബർ 5ന് 13 പേരാണ് താരത്തെ സന്ദർശിച്ചത്. സിനിമാ മേഖലയിൽ നിന്നുള്ളവർ പോലും കേസിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് എത്തിയതെന്നും ജയിൽ രജിസ്റ്റർ തെളിയിക്കുന്നു. ബന്ധു പോലും അല്ലാത്തവരെ സഹോദരൻ എന്ന് രേഖപ്പെടുത്തി സന്ദർശനാനുമതി നൽകിയിട്ടുണ്ട്. ആഴ്ചയിൽ രണ്ടോ മൂന്നോ പേർക്ക് സന്ദർശനാനുമതി നൽകാമെന്നാണ് വ്യവസ്ഥ. എന്നാൽ അവശ്യ സന്ദർഭങ്ങളിൽ സന്ദർശകരെ അനുവദിക്കാൻ ജയിൽ സൂപ്രണ്ടിന് വിവേചനാധികാരമുണ്ട്. ഈ അധികാരം ദുർവിനിയോഗം ചെയ്തതായി രേഖകൾ പരിശോധിച്ചാൽ മനസിലാകും.

അവധി ദിവസം സന്ദർശകർ പാടില്ലെന്നാണ് ജയിൽചട്ടം. എന്നാൽ ഞായറാഴ്ച ഉൾപ്പടെ ദിലീപിനായി സന്ദർശകരെ അനുവദിച്ചു. അവധി ദിവസത്തിൽ സന്ദർശകരെ നിരോധിച്ചിട്ടില്ലെന്നാണ് ജയിൽ സൂപ്രണ്ടിന്റെ നിലപാട്.

TAGS :

Next Story