തോമസ് ചാണ്ടി രാജി വച്ചാല്‍ എകെ ശശീന്ദ്രനെ മന്ത്രിയാക്കാന്‍ എന്‍സിപി നീക്കം
തോമസ് ചാണ്ടി രാജി വച്ചാല്‍ എകെ ശശീന്ദ്രനെ മന്ത്രിയാക്കാന്‍ എന്‍സിപി നീക്കം
എ കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടി രാജിവെക്കുമെന്നും ഇക്കാര്യം തോമസ് ചാണ്ടി തന്നെ നേരത്തെ പ്രഖ്യാപിച്ചതാണെന്നും ടി പി പീതാംബരന്‍ പറഞ്ഞു
തോമസ് ചാണ്ടി രാജി വച്ചാല്‍ പകരം എകെ ശശീന്ദ്രനെ മന്ത്രിയാക്കാന്‍ എന്‍സിപി നീക്കം. ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടി രാജിവെക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ പറഞ്ഞു. നിലവില്‍ തോമസ് ചാണ്ടി രാജിവയ്ക്കേണ്ടതില്ലെന്നും സിപിഎം രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും പീതാംബരന്‍ പറഞ്ഞു.
തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ല എന്നാണ് പാര്‍ട്ടി തീരുമാനമെന്നും എന്‍സിപി നേതൃത്വം വ്യക്തമാക്കി. അതേ സമയം എ കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടി രാജിവെക്കുമെന്നും ഇക്കാര്യം തോമസ് ചാണ്ടി തന്നെ നേരത്തെ പ്രഖ്യാപിച്ചതാണെന്നും ടി പി പീതാംബരന്‍ പറഞ്ഞു
കായല്‍കയ്യേറ്റ വിവാദത്തെ തുടര്‍ന്ന് തോമസ് ചാണ്ടി രാജിവെക്കുന്നത് ഒഴിവാക്കി ശശീന്ദ്രന്‍ കുറ്റവിമുക്തനായത് ചൂണ്ടി കാട്ടി മന്ത്രി സ്ഥാനം ഒഴിഞ്ഞ് കൊടുക്കുക എന്ന തന്ത്രമാണ് എന്‍സിപി സ്വീകരിക്കുക. പാര്‍ട്ടിയുടെ ഏക മന്ത്രി സ്ഥാനം ഇല്ലാതാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കേന്ദ്രനേതൃത്വവും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശശീന്ദ്രനെതിരായ കേസ് പിന്‍വലിച്ചതോടെ അന്വേഷണം അവസാനിക്കുന്ന മുറക്ക് ശശീന്ദ്രന് മന്ത്രി പദവിയില്‍ തിരികെയെത്തുന്നതിനുള്ള തടസ്സം ഇല്ലാതാകുമെന്നാണ് എന്‍സിപി പ്രതീക്ഷ.
തോമസ് ചാണ്ടി മാറ്റി ശശീന്ദ്രനെ മന്ത്രിയാക്കുന്നതില്‍ ഘടകകക്ഷികള്‍ക്കും അനുകൂലനിലപാട് ഉണ്ടാകാനാണ് സാധ്യത. നാളെ നടക്കുന്ന എല്‍ഡിഎഫ് യോഗത്തിലും എന്‍സിപി ഈ നിലപാട് മുന്നോട്ട് വെക്കും.
Adjust Story Font
16