Quantcast

ഷുഹൈബ് വധം: അന്വേഷണം സിബിഐക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

MediaOne Logo

Sithara

  • Published:

    23 May 2018 10:00 PM GMT

ഷുഹൈബ് വധം: അന്വേഷണം സിബിഐക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
X

ഷുഹൈബ് വധം: അന്വേഷണം സിബിഐക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

കേസ് ഡയറി പഠിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്നാണ് സര്‍ക്കാര്‍ വാദം.

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകും. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ സമർപ്പിക്കുക. കേസ് ഡയറി പരിശോധിക്കാതെയാണ് സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.

ഷുഹൈബ് വധത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഹരജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാദം തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി വിധി. സിംഗിള്‍ ബെഞ്ച് ഉത്തരവ് പുനപരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത്. സർക്കാരിന്‍റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്, കേസ് എടുക്കാൻ സിബിഐ ഡയറക്ടറോട് നിർദേശിക്കാൻ സിംഗിള്‍ ബെഞ്ചിന് അധികാരമില്ല എന്നിങ്ങനെയാണ് സര്‍ക്കാര്‍ വാദം.

ഷുഹൈബ് വധക്കേസില്‍ ഗൂഢാലോചന തള്ളിക്കളയാനാകില്ലെന്നും പ്രതികള്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്ന വാദത്തില്‍ കഴമ്പുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സിബിഐ അന്വേഷണം സര്‍ക്കാര്‍ ഭയപ്പെടുന്നതിനാലാണ് അപ്പീലിന് പോയതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഫെബ്രുവരി 12ന് കണ്ണൂര്‍ എടയന്നൂരിലാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരടക്കം 11 പേരാണ് ഇതുവരെ അറസ്റ്റിലായത്.

TAGS :

Next Story