Quantcast

ചെങ്ങന്നൂരില്‍ പിന്തുണ തേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്ത്

MediaOne Logo

Khasida

  • Published:

    23 May 2018 2:03 PM GMT

ചെങ്ങന്നൂരില്‍ പിന്തുണ തേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്ത്
X

ചെങ്ങന്നൂരില്‍ പിന്തുണ തേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്ത്

എന്നാല്‍ സന്ദര്‍ശനം തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടല്ലായിരുന്നുവെന്ന് ഡി വിജയകുമാര്‍

ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ പിന്തുണ തേടി കോട്ടയത്തെ ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്ത്. ദേവലോകം അരമനയില്‍ നടന്ന മൊറേന്‍ കൂദാശ ചടങ്ങിനിടെയാണ് കാതോലിക്ക ബാവയേയും സഭാ വിശ്വാസികളെയും നേരില്‍ കാണാന്‍ വിജയകുമാര്‍ എത്തിയത്. എന്നാല്‍ സന്ദര്‍ശനം തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടല്ലായിരുന്നുവെന്ന് വിജയകുമാര്‍ പറഞ്ഞു.

കൊടികുന്നില്‍ സുരേഷ് എംപി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ക്കൊപ്പമാണ് ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ ദേവലോകം അരമനയില്‍ എത്തിയത്. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കന്ന മൊറേന്‍ കൂദാശ ചടങ്ങ് നടക്കുന്ന വേളയിലായിരുന്നുവിജയകുമാറിന്റെ സന്ദര്‍ശനം. കാതോലിക്ക ബാവയെ നേരിട്ട് കണ്ട് പിന്തുണ തേടിയ വിജയകുമാര്‍ മറ്റ് മെത്രാന്‍മാരുമായും സഭാ വിശ്വാസികളെയും നേരിട്ട് കണ്ടു. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടല്ല സന്ദര്‍ശനമെന്ന് വിജയകുമാര്‍ പറഞ്ഞു.

ഓര്‍ത്തഡോക്സ് സഭയ്ക്കും ചെങ്ങന്നൂരില്‍ സ്വാധീനമുണ്ട്. ഇതാണ് വിജയകുമാറിനെ ദേവലോകം അരമനയിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത്. അതേസമയം കോട്ടയത്ത് എത്തിയ സാഹചര്യത്തില്‍ കെ എം മാണിയെ സന്ദര്‍ശിക്കുന്നുണ്ടോ എന്നും മാധ്യമപ്രവര്‍ത്തകര്‍ വിജയകുമാറിനോട് ചോദിച്ചു.

വിജയകുമാറിന് പിന്നാലെ മറ്റ് സ്ഥാനാര്‍ത്ഥികളും പിന്തുണ തേടി ദേവലോകം അരമനയിലേക്ക് എത്താനും സാധ്യതയുണ്ട്.

TAGS :

Next Story