Quantcast

ഗള്‍ഫ് തൊഴില്‍ പ്രതിസന്ധി മുന്നില്‍ കണ്ട് സ്കില്‍ഡ് ഡവലപ്മെന്‍റ് പദ്ധതി വേണമെന്ന ആവശ്യം ശക്തമാകുന്നു

MediaOne Logo

Damodaran

  • Published:

    24 May 2018 11:30 AM GMT

പുതിയ ഗള്‍ഫ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് നിര്‍മാണ മേഖലയിലെ അവിദഗ്ധ തൊഴിലാളികളെയാണ്. സൗദിയില്‍ മാത്രമല്ല മറ്റ് ഗള്‍ഫ്

ഗള്‍ഫ് തൊഴില്‍ പ്രതിസന്ധി മുന്നില്‍ കണ്ട് ഉദ്യോഗാര്‍ഥികളെ പുതിയ അവസരങ്ങള്‍ക്കായി പാകപ്പെടുത്തണമെന്ന അഭിപ്രായം ശക്തമാകുന്നു. സ്കില്‍ഡ് ഡവലപ്മെന്‍റ് പദ്ധതിയിലൂടെ ഉദ്യോഗാര്‍ഥികളെയും തിരിച്ചത്തെുന്ന പ്രവാസികളെയും പ്രാപ്തമാക്കണമെന്ന നിര്‍ദേശമാണ് പ്രധാനമായും ഉയരുന്നത്.

പുതിയ ഗള്‍ഫ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് നിര്‍മാണ മേഖലയിലെ അവിദഗ്ധ തൊഴിലാളികളെയാണ്. സൗദിയില്‍ മാത്രമല്ല മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. എന്നാല്‍ ഗള്‍ഫില്‍ വിദ്യാഭ്യാസം, റീട്ടെയില്‍ വ്യാപാരം, ആരോഗ്യം ഉള്‍പ്പെടെ പല തുറകളിലും വന്‍കിട പദ്ധതികളാണ് സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തില്‍ വരാന്‍ പോകുന്നത്. അടിസ്ഥാന സൗകര്യ വികസന രംഗത്തും സാധ്യത വര്‍ധിക്കുകയാണ്. ദുബൈയില്‍ നടക്കാന്‍ പോകുന്ന വേള്‍ഡ് എക്സ്പോ 2020, ഖത്തര്‍ ലോക കപ്പ് എന്നിവക്കായി വൈദഗ്ധ്യ മേഖലകളില്‍ ആയിരങ്ങള്‍ക്ക് അവസരം ലഭിക്കും.

മുമ്പ് ഗള്‍ഫിലെ കസ്റ്റമര്‍ കെയര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ മലയാളി മേല്‍ക്കോയ്മ ഉണ്ടായിരുന്നു. ഇപ്പോള്‍ അവിടെയൊക്കെയും ഫിലിപ്പീന്‍സ് യുവത ആധിപര്യം ഉറപ്പിക്കുകയാണ്. ഗള്‍ഫ് തൊഴിലവസരം മുന്നില്‍ കണ്ട് പുതുതലമുറയെ പാകപ്പെടുത്താന്‍ സാധിച്ചു എന്നിടത്താണ് ഫിലിപ്പീന്‍സ് വിജയം. നിലവിലെ സാഹചര്യത്തില്‍ ഒരു മാറ്റം അനിവാര്യമാണെന്ന് വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. മറിച്ചാണെങ്കില്‍ പുതിയ ഗള്‍ഫ്,മലയാളികള്‍ക്ക് കൂടുതല്‍ അന്യമാകും.

TAGS :

Next Story