Quantcast

മലയാളികളുടെ തിരോധാനം: യാസ്മിന്‍ മുഹമ്മദിനെ കസ്റ്റഡിയില്‍ വിട്ടു

MediaOne Logo

Damodaran

  • Published:

    24 May 2018 11:01 AM GMT

തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ നിന്നും കാണാതായ 17 പേരെയും വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചുവെന്ന കുറ്റംചുമത്തിയാണ് യാസ്മിന്‍ മുഹമ്മദിനെ ....

ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലയളികളുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് അറസ്റ്റു ചെയ്ത ബീഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദിനെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. കാബൂളിലേക്ക് പോവാനായി ഡല്‍ഹി വിമാനത്താവളത്തിലെത്തിയ യാസ്മീന്‍ മുഹമ്മദിനെ അന്വേഷണ സംഘം 4 ദിവസം മുന്‍പാണ് കസ്റ്റഡിയിലെടുത്തത്.

തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ നിന്നും കാണാതായ 17 പേരെയും വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചുവെന്ന കുറ്റംചുമത്തിയാണ് യാസ്മിന്‍ മുഹമ്മദിനെ പോലീസ് അറസ്റ്റുചെയ്തത്. കേസില്‍ രണ്ടാം പ്രതിയാണ് യാസ്മിന്‍. കേസിന്റെ തുടരന്വേഷണവുമായിബന്ധപ്പെട്ട് കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് കാണിച്ച് കാഞ്ഞങ്ങാട് ഡി വൈ എസ് പി നല്‍കിയ അപേക്ഷയിലാണ് പ്രതി യാസ്മിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ഓഗസ്റ്റ് എട്ടിന് പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കണമെന്ന് ജില്ലാ ജഡ്ജ് നിര്‍ദേശിച്ചു.


തൃക്കരിപ്പൂര്‍ ഉടുന്പുന്തലയിലെ അബ്ദുര്‍ റാഷിദാണ് ഒന്നാം പ്രതി. മലയാളുകളുടെ ദുരൂഹ തിരോധനത്തിന് പിന്നിലെ സൂത്രധാരന്‍ എന്ന് പോലീസ് സംശയിക്കുന്ന അബ്ദുല്‍ റാഷിദിന്റെ പ്രധാന സഹായിയാണ് യാസ്മിനെന്ന് പോലീസ് പറയുന്നു. അബ്ദുര്‍ റാഷിദ് നാടുവിട്ടതിന് ശേഷം ഡെല്‍ഹിയിലുള്ള യാസ്മിനുമായി നിരന്തരമായി ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതാണ് യാസ്മിനെ കുടുക്കാന്‍ സഹായകമായത്. അബ്ദുര്‍ റാഷിദിന്റെ പേരില്‍ ജൂലൈ 25ന് യു എ പി എ ചുമത്തുയിരുന്നു. കഴിഞ്ഞ ദിവസം യാസ്മിന്‍ മുഹമ്മദിന്റെ പേരിലും യു എ പി എ ചുമത്തി.

TAGS :

Next Story