Quantcast

കോംട്രസ്റ്റ് തൊഴിലാളികള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം നിര്‍ത്തലാക്കി

MediaOne Logo

Sithara

  • Published:

    24 May 2018 4:26 PM GMT

കോംട്രസ്റ്റ് തൊഴിലാളികള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം നിര്‍ത്തലാക്കി
X

കോംട്രസ്റ്റ് തൊഴിലാളികള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം നിര്‍ത്തലാക്കി

ഫാക്ടറിയിലെ 107 തൊഴിലാളികള്‍ക്ക് കഴിഞ്ഞ മാസം ലഭിക്കേണ്ട 5000 രൂപ ഇതുവരെ ലഭിച്ചില്ല.

അടച്ചുപൂട്ടിയ കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിവന്നിരുന്ന പ്രതിമാസ ധനസഹായം നിര്‍ത്തലാക്കി. ഫാക്ടറിയിലെ 107 തൊഴിലാളികള്‍ക്ക് കഴിഞ്ഞ മാസം ലഭിക്കേണ്ട 5000 രൂപ ഇതുവരെ ലഭിച്ചില്ല. ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരം നടത്തുമ്പോഴാണ് വ്യവസായ വകുപ്പിന്റെ പുതിയ തീരുമാനം.

കോംട്രസ്റ്റ് ഫാക്ടറി അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍രഹിതരായവര്‍ക്ക് കേരള വ്യവസായ വികസന കോര്‍പറേഷനില്‍ നിന്ന് പ്രതിമാസം 5000 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. 2014 ജൂണ്‍ മുതല്‍ തൊഴിലാളികള്‍ക്ക് ഇത് ലഭിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ മാസത്തെ തുക ഇതുവരെ തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല. ആഗസ്ത് മുതല്‍‌ പണം നല്‍കേണ്ടതില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ കെഎസ്ഐഡിസിക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് തൊഴിലാളികളുടെ ആരോപണം. ഓണക്കാലത്തു തന്നെ തുക നിര്‍ത്തലാക്കിയ നടപടി ക്രൂരതയാണെന്നും തൊഴിലാളികള്‍ പറഞ്ഞു.

2009 ഫെബ്രുവരിയിലാണ് കോംട്രസ്റ്റ് ഫാക്ടറി അധികൃതര്‍ അടച്ചുപൂട്ടി‌യത്. പ്രതിഷേധത്തെ തുടര്‍ന്ന് 2012 ജൂലൈ 25ന് ഫാക്ടറി ഏറ്റെടുക്കുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഇതുവരെ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഫാക്ടറി പൈതൃകസ്മാരകമായി സംരക്ഷിക്കുമെന്ന് 2014 ല്‍ പ്രഖ്യാപനമുണ്ടായെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ധനസഹായം കൂടി ലഭിക്കാതായ സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം.

TAGS :

Next Story