കൊല്ലം ട്രെയിന്‍ അപകടം: എഞ്ചിനീയറുടെ മുന്നറിയിപ്പ് റെയില്‍വേ അവഗണിച്ചു
കൊല്ലം ട്രെയിന്‍ അപകടം: എഞ്ചിനീയറുടെ മുന്നറിയിപ്പ് റെയില്‍വേ അവഗണിച്ചു
പാളം കേടുപാട് സംഭവിച്ചതാണെന്നും ഉടന്‍ പുതിയത് സ്ഥാപിക്കണമെന്നും സെക്ഷന്‍ എഞ്ചിനിയര്‍മാര്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കൊല്ലത്ത് ചരക്ക് തീവണ്ടി പാളം തെറ്റിയതിന് പിന്നില്‍ റെയില്‍വേയുടെ അനാസ്ഥ. അപകടം ഉണ്ടാക്കിയ പാളം കേടുപാട് സംഭവിച്ചതാണെന്നും ഉടന്‍ പുതിയത് സ്ഥാപിക്കണമെന്നും സെക്ഷന്‍ എഞ്ചിനിയര്‍മാര്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ റെയില്‍വെ തയ്യാറാകാത്തതാണ് ട്രെയിന്‍ പാളം തെറ്റുന്നതിലേക്ക് എത്തിച്ചത്.
കരുനാഗപ്പളളി, ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ പാളത്തില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് സെക്ഷന്‍ എഞ്ചിനിയര്‍മാര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ചരക്ക് തീവണ്ടി അപകടത്തില്‍പ്പെട്ട മാരാരിത്തോപ്പ് കല്ലുകടവിന് സമീപമുള്ള വളവില്‍ റെയില്‍ പാളത്തിന് കേടുപാട് കണ്ടെത്തി. നിരീക്ഷണത്തിനായി പാളത്തില്‍ രേഖപ്പെടുത്തപ്പെട്ടു. 14 ന് വീണ്ടും എഞ്ചിനിയര്‍മാര്‍ ഇവിടെ പരിശോധന നടത്തി. കേടുപാട് ഗുരുതരമാകുന്നുവെന്ന് കണ്ടെത്തിയതോടെ ഉടന്‍ ഇത് മാറ്റുന്നതിനായി ഐഎംആര്‍ എന്ന് രേഖപ്പെടുത്തുകയും ചെയ്തു. സെക്ഷന്‍ എഞ്ചിനിയര്‍ റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഒടുവില്‍ ഇക്കഴിഞ്ഞ ഓണത്തിനാണ് ഒരു പാളമെങ്കിലും മാറ്റിസ്ഥാപിക്കാന്‍ റെയില്‍വെ തയ്യാറായത്. പാളം മാറ്റി സ്ഥാപിക്കാത്തത് അപടകടത്തിന് കാരണമായിട്ടുണ്ടെന്ന് പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു
ചരക്കുവണ്ടി അപകടത്തില്‍പ്പെട്ട കല്ലുകടവ് പാലത്തിന് സമീപത്തെ വളവില്‍ കറുകുറ്റി അപകടത്തിന് ശേഷം നിയന്ത്രണം ഏര്‍പ്പെടുത്താനും നേരത്തെ തീരുമാനിച്ചിരുന്നതാണ്. അപകട സാധ്യത കൂടി മേഖലയില്‍ കേടുപാട് സംഭവിച്ച പാളം മാറ്റി സ്ഥാപിക്കാന്‍ തയ്യാറാകാതിരുന്ന റെയില്‍വേ യാത്രക്കാരുടെ ജീവന് എന്ത് വില കല്‍പ്പിക്കുന്നെന്ന ചോദ്യം ബാക്കിയാകുകയാണ്.
Adjust Story Font
16