ഇരയായ സ്ത്രീയുടെ നഗ്നചിത്രം ജയന്തന്‍റെ കൂട്ടാളികള്‍ എഡിറ്റ് ചെയ്ത് ഫേസ്ബുക്കിലിട്ടു - അനില്‍ അക്കരയുടെ നിയമസഭ പ്രസംഗം
ഈ സ്ത്രീയുടെ ഭര്‍ത്താവിന്‍ഫെ പേരില്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. പരാതിയുടെ ഭാഗമായി വടക്കാഞ്ചേരി പൊലീസ് ഇവരെ വിളിച്ചുവ രുത്തി കള്ളക്കേസെടുത്ത് ഒത്തുതീര്‍പ്പാക്കി വിട്ടു....
സിപിഎം നേതാവ് ജയന്തന്‍ ആരോപവിധേയനായ കൂട്ടബലാത്സംഗത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശി വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയുടെ പ്രസംഗം. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി നടത്തിയ പ്രസംഗത്തിലാണ് അനില്‍ അക്കര കേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. കൂട്ടബലാത്സംഗത്തെ തുടര്‍ന്നുള്ള വേട്ടയാടല്‍ ശക്തമായപ്പോള്‍ ഇരയായ യുവതി ഗള്‍ഫില്‍ പോയെന്നും ആ സമയം ഈ പറയുന്ന സ്ത്രീയുടെ നഗ്നചിത്രം മൊബൈല്‍ ഫോണില്‍ എഡിറ്റ് ചെയ്ത് ജയനന്തന്‍റെ കൂട്ടാളികള്‍ ഫേസ്ബുക്കിലിട്ടെന്നും അനില്‍ അക്കര കുറ്റപ്പെടുത്തി. ഈ സ്ത്രീയുടെ ഭര്‍ത്താവിന്‍ഫെ പേരില്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. പരാതിയുടെ ഭാഗമായി വടക്കാഞ്ചേരി പൊലീസ് ഇവരെ വിളിച്ചുവ രുത്തി കള്ളക്കേസെടുത്ത് ഒത്തുതീര്‍പ്പാക്കി വിട്ടു. അതിനുശേഷം അന്ന് വൈകുന്നേരം അരവിന്ദാക്ഷന്‍റെ നേതൃത്വത്തില്‍ നാലാളുകള്‍ അമ്പലത്തിനു മുന്നില്‍ വച്ച് ഇരയെ ചീത്ത വിളിച്ച് വെല്ലുവിളിച്ചതായും അനില്‍ അക്കര ചൂണ്ടിക്കാട്ടി.
അനില്‍ അക്കരയുടെ പ്രസംഗം കേള്‍ക്കാം
Adjust Story Font
16