ഐഒസി സമരം അഞ്ചാം ദിവസത്തില്‍; ഇന്ധന പ്രതിസന്ധി രൂക്ഷമാകും
ഐഒസി സമരം അഞ്ചാം ദിവസത്തില്‍; ഇന്ധന പ്രതിസന്ധി രൂക്ഷമാകും
ഐഒസി പ്ലാന്‍റില്‍ തൊഴിലാളികളും ടാങ്കര്‍ ഉടമകളും നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്.
ഐഒസി പ്ലാന്‍റില്‍ തൊഴിലാളികളും ടാങ്കര്‍ ഉടമകളും നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്. സമരം തീര്‍ക്കാന്‍ ഇന്നലെ അനൌദ്യോഗിക നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തില്‍ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. അതേസമയം പമ്പുകളിലെ സ്റ്റോക്ക് തീര്‍ന്ന സാഹചര്യത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായേക്കും.
ശനിയാഴ്ച മുതല്‍ ആരംഭിച്ച സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കമ്പനി അധികൃതര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ഇന്നലെ രാത്രിയില്‍ കമ്പനി അനധികൃതരുമായി കോര്‍ഡിനേഷന്‍ കമ്മിറ്റി ചര്‍ച്ചകള്‍ക്ക് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് സമരം ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ ഇവര്‍ തീരുമാനിച്ചത്. നേരത്തെ മുന്നോട്ട് വെച്ച 13 കാര്യങ്ങള്‍ അഞ്ചായി ചുരുക്കിയെങ്കിലും കമ്പനി അധികൃതര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറിയിട്ടില്ല
സമരത്തോട് നേരത്തെ മുഖം തിരിഞ്ഞ് നിന്നിരുന്ന പമ്പ് ഉടമകളും ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുണ്ട്. പമ്പുകളില്‍ സ്റ്റോക്ക് തീരുന്നതോടെ മധ്യകേരളത്തിലടക്കം ഇന്ധനക്ഷാമം രൂക്ഷമാകും. ടാങ്കര്‍ ലോറി ഉടമകളുടേയും തൊളിലാളികളുടേയും എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ച ടെണ്ടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ കമ്പനി തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം പുനരാരംഭിച്ചത്.
Adjust Story Font
16