Quantcast

പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാം

MediaOne Logo

Ubaid

  • Published:

    24 May 2018 8:56 PM GMT

പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാം
X

പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാം

ചുരിദാറിന് മുകളില്‍ മുണ്ട് ചുറ്റി മാത്രമെ ഇതുവരെ ക്ഷേത്രത്തിനുള്ളില്‍ കയറാന്‍ അനുവദിച്ചിരുന്നുള്ളു

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാറിന് പ്രവേശനാനുമതി. സ്ത്രീകള്‍ക്ക് ഇനി ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാം. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഉത്തരവിറക്കിയത്. ഇന്നു മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. തീരുമാനം ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. എന്നാല്‍ പുതിയ തീരുമാനം ഭരണ സമിതി തീരുമാനത്തിനു വിരുദ്ധമാണ്. ചുരിദാറിന് മുകളില്‍ മുണ്ട് ചുറ്റി മാത്രമെ ഇതുവരെ ക്ഷേത്രത്തിനുള്ളില്‍ കയറാന്‍ അനുവദിച്ചിരുന്നുള്ളു. ഇതിനെതിരെ റിയാ രാജി എന്നയാളാണ് കോടതിയെ സമീപിച്ചത്. റിയയുടെ റിട്ട് ഹര്‍ജി സെപ്റ്റംബര്‍ 29ന് പരിഗണിച്ച കേരള ഹൈക്കോടതി, ഇക്കാര്യത്തില്‍ സംഘടനകളുമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ എക്‌സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു.

TAGS :

Next Story