Quantcast

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൌണ്ടുകള്‍ സഹകരണ ബാങ്കുകളിലേക്ക് മാറ്റുമെന്ന് ധനമന്ത്രി

MediaOne Logo

admin

  • Published:

    24 May 2018 5:12 PM GMT

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൌണ്ടുകള്‍ സഹകരണ ബാങ്കുകളിലേക്ക് മാറ്റുമെന്ന് ധനമന്ത്രി
X

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൌണ്ടുകള്‍ സഹകരണ ബാങ്കുകളിലേക്ക് മാറ്റുമെന്ന് ധനമന്ത്രി

ബിവറേജസ് കോര്‍പറഷേന്‍റേത് അടക്കമുള്ള അക്കൗണ്ടുകളാണ് മാറ്റുകയെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ അക്കൌണ്ടുകള്‍ പൊതുമേഖല ബാങ്കുകളിലാണ്....


സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ബോര്‍ഡുകളുടെയും അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണനയില്‍.പ്രാഥമിക സഹകരണ സംഘങ്ങളിലെ പണം ജില്ലാ സഹകരണ സ്ഥാപനങ്ങളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മന്ത്രിമാരായ തോമസ് ഐസക്കും കടകം പള്ളി സുരേന്ദ്രനും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി.

നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുപ്രകാരം നിലവില്‍ പൊതുമേഖലാ ബാങ്കുകളിലുളള ബിവറേജസ് കോര്‍പ്പറേഷന്‍, ദേവസ്വം ബോര്‍ഡ്, കെഎസ്ഇബി, കേരള വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ക്ഷേമനിധി ബോര്‍ഡുകള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറും.
ചെറിയ തുകയ്ക്കുള്ള ലക്ഷകണക്കിന് ഇടപാടുകള്‍ നടക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ അക്കൌണ്ടുകളെത്തുന്നതോടെ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പ്രതിസന്ധിയെ മറികടക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

പ്രാഥമിക സഹകരണ സംഘങ്ങളിലെ പണം ജില്ലാ ബാങ്കുകളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

ജില്ലാ സഹകരണ ബാങ്കുകളിലെ നിക്ഷേപ തുക സംസ്ഥാന സഹകരണ ബാങ്കുകള്‍ സ്വീകരിക്കാത്ത സാഹചര്യം കാണിച്ച് മന്ത്രിമാരായ തോമസ് ഐസകും കടകംപള്ളി സുരേന്ദ്രനും കേന്ദ്ര ധനമന്ത്രിയെ കണ്ട് നിവേദനം നല്‍കി.നവംബര്‍ 8 മുതല്‍ 14 വരെ ജില്ലാ സഹകരണ ബാങ്ക് സ്വീകരിച്ച 849 കോടി സംസ്ഥാന സഹകരണ ബാങ്കുകളില്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്. പ്രതിസന്ധി മറികടക്കാനായി പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഉള്‍പ്പടെ കേന്ദ്രം നിഷ്കര്‍ഷിക്കുന്ന KYCയും സംസ്ഥാനം നിര്‍ബന്ധമാക്കിയിരുന്നു.

TAGS :

Next Story