ദലിതര്‍ക്കില്ലാത്ത എന്ത് ഭരണഘടനാ സംരക്ഷണമാണ് മനുസ്മൃതിക്കുള്ളത്? ഷെഹ്‍ല
ദലിതര്‍ക്കില്ലാത്ത എന്ത് ഭരണഘടനാ സംരക്ഷണമാണ് മനുസ്മൃതിക്കുള്ളത്? ഷെഹ്‍ല
ദലിതരെ ചുട്ടുകൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കാത്ത സര്‍ക്കാരാണ് വിദ്യാര്‍ഥികള്‍ പ്രതീകാത്മകമായി മനുസ്മൃതി കത്തിക്കുന്നതിനെതിരെ കേസെടുക്കുന്നതെന്ന് ഷെഹ്‍ല റാഷിദ്
ബിഹാര്‍ അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദലിതരെ ചുട്ടുകൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കാത്ത സര്‍ക്കാരാണ് വിദ്യാര്‍ഥികള്‍ പ്രതീകാത്മകമായി മനുസ്മൃതി കത്തിക്കുന്നതിനെതിരെ കേസെടുക്കുന്നതെന്ന് ജെഎന്‍യു യൂണിയന്‍ വൈസ് പ്രസിഡന്‍റ് ഷെഹ്‍ല റാഷിദ് ഷോറ. ദലിതര്‍ക്കില്ലാത്ത എന്ത് ഭരണഘടനാ സംരക്ഷണമാണ് മനുസ്മൃതിക്കുള്ളതെന്ന് മോദി സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഷെഹ്‍ല റാഷിദ് ഷോറ ആവശ്യപ്പെട്ടു. രോഹിത് വെമുലക്ക് നീതി കിട്ടണമെന്ന് ആവശ്യപെട്ട് രാജ്യത്ത് എവിടെ സമരം നടന്നാലും പൊലീസ് ക്രൂരമായി ഇടപെടുന്നതിന്റെ രാഷ്ട്രീയമാണ് കോഴിക്കോട് എസ്ഐഒ പ്രവര്‍ത്തകര്‍ക്കെതിരായ നടപടിയെന്നും തൃശ്ശൂരിലെ മനുഷ്യസംഗമത്തില്‍ ഷെഹ്‍ല പ്രതികരിച്ചു.
ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടകള്‍ സര്‍വകലാശാലകളിലേക്ക് വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ ചെറുത്തു തോല്‍പിക്കും. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ശക്തി സംഘപരിവാര്‍ തിരിച്ചറിയുമെന്നും ഷെഹല റഷീദ് ഷോറ പറഞ്ഞു. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച എസ്ഐഒ പ്രവര്‍ത്തകര്‍ക്കെതിരായ നടപടി ദലിത് ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണെന്നും ഷെഹ്‍ല പ്രതികരിച്ചു. മനുസ്മൃതി കത്തിച്ചവര്‍ക്കെതിരെ കേസെടുത്തവര്‍ ബീഹാറിലെ ദലിത് ഗ്രാമം ചുട്ടുകരിച്ചവര്‍ക്കെതിരെ കേസെടുക്കാത്തതെന്തന്നും ഷെഹ്‍ല ചോദിച്ചു.
എഐഎസ്എഫ് ദേശീയ പ്രസിഡന്റ് സുചേത ഡെ, പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി അജയന്‍ അടാട്ട് എന്നിവര്‍ പങ്കെടുത്തു. ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്രതിഷേധ പ്രകടനത്തോടെയാണ് മനുഷ്യസംഗമം സമാപിച്ചത്.
Adjust Story Font
16