Quantcast

തെരുവില്‍ ഉറങ്ങുന്ന അമ്മമാരോടും കാമം; രക്ഷിക്കാനാരുമില്ലാതെ കുറേ ജീവനുകള്‍

MediaOne Logo

Alwyn K Jose

  • Published:

    24 May 2018 2:46 AM GMT

തെരുവില്‍ ഉറങ്ങുന്ന അമ്മമാരോടും കാമം; രക്ഷിക്കാനാരുമില്ലാതെ കുറേ ജീവനുകള്‍
X

തെരുവില്‍ ഉറങ്ങുന്ന അമ്മമാരോടും കാമം; രക്ഷിക്കാനാരുമില്ലാതെ കുറേ ജീവനുകള്‍

തെരുവില്‍ താമസിക്കുന്ന അമ്മമാരെ ലൈംഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ആളുകളും നമ്മുടെ നാട്ടിലുണ്ട്.

തെരുവില്‍ താമസിക്കുന്ന അമ്മമാരെ ലൈംഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ആളുകളും നമ്മുടെ നാട്ടിലുണ്ട്. സ്കൂളിലും, ആളൊഴിഞ്ഞ പറമ്പുകളിലും പാതിരാത്രി എടുത്ത് കൊണ്ട് പോയി സ്ഥിരമായി പീഡിപ്പിക്കുമെന്ന് ഒരമ്മ പറഞ്ഞു. ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയായ ഒരമ്മ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലും ഒപ്പമുണ്ടായിരുന്നവര്‍ നടത്തിയിട്ടുണ്ട്. 'മനുഷ്യരല്ലാത്ത മക്കള്‍' പരമ്പര തുടരുന്നു. ബസ് സ്റ്റാന്‍ഡും കടത്തിണ്ണയും, അമ്പലനടകളുമെക്കെയാണ് പല അമ്മമാരുടേയും വീട്. രാത്രി മൂടിപ്പുതച്ച് കിടന്നുറങ്ങുന്ന തെരുവിലെ അമ്മമാരില്‍ പലരും നേരം പുലരുമ്പോള്‍ ഉറങ്ങാന്‍ കിടന്ന സ്ഥലത്താവില്ല ഉണ്ടാവുക. നമ്മളൊക്കെ ചിന്തിക്കുന്നതിന് കുറേ അപ്പുറത്താണ് മലയാളിയുടെ മാതൃത്വം മറന്ന വൈകൃതം.

TAGS :

Next Story