Quantcast

താനൂര്‍ സംഘര്‍ഷം: നിയമപാലകരുടെ അക്രമത്തില്‍ വിറങ്ങലിച്ച് നാട്

MediaOne Logo

Sithara

  • Published:

    24 May 2018 8:16 PM GMT

താനൂര്‍ സംഘര്‍ഷം: നിയമപാലകരുടെ അക്രമത്തില്‍ വിറങ്ങലിച്ച് നാട്
X

താനൂര്‍ സംഘര്‍ഷം: നിയമപാലകരുടെ അക്രമത്തില്‍ വിറങ്ങലിച്ച് നാട്

പ്ലസ്ടു പരീക്ഷ എഴുതേണ്ട കുട്ടികളെ അടക്കം പൊലീസ് അന്യായമായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്.

മലപ്പുറം താനൂരില്‍ സിപിഎം - ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് സൃഷ്ടിച്ച ഭീകരതയില്‍ നാട്ടുകാര്‍ വീട് ഉപേക്ഷിച്ച് പലായനം ചെയ്തു. ചില ഇടങ്ങളില്‍ സ്ത്രീകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇവരാകട്ടെ ഭീതിയോടെയാണ് കഴിഞ്ഞുകൂടുന്നത്. പ്ലസ്ടു പരീക്ഷ എഴുതേണ്ട കുട്ടികളെ അടക്കം പൊലീസ് അന്യായമായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്.

പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തതായി ആരോപിക്കപ്പെടുന്ന പ്ലസ്ടു വിദ്യാര്‍ഥി നബീല്‍ ബാബുവിന്റെ വീട്ടുമുറ്റത്ത് വാഹനങ്ങള്‍ തകര്‍ത്ത നിലയിലാണ്. വീടും ആക്രമിക്കപ്പെട്ടിട്ടുണ്ട്. വീട്ടുകാര്‍ മറ്റെവിടേക്കോ മാറിയിരിക്കുന്നു. സമാനമാണ് സമീപത്തെ വീടുകളിലെ എല്ലാം അവസ്ഥ.

ബീപ്പാത്തുവിന്റെ വീട്. മൂന്ന് ഓട്ടോറിക്ഷകള്‍ തകര്‍ക്കുകയും വീട് ആക്രമിക്കപ്പെടുകയും ചെയ്തു. മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്ന ആളുടെ അടക്കമുള്ള ഉപജീവനമാര്‍ഗമാണ് ഇത്തരത്തില്‍ തകര്‍ത്തിരിക്കുന്നത്. എല്ലാം തകര്‍ത്തത് പോലീസാണെന്ന് നാട്ടില്‍ അവശേഷിക്കുന്നവര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

പൊലീസ് നടപടി ഭയന്ന് പുരുഷന്‍മാര്‍ പലരും ഒളിവിലാണ്. പലരും കുടുംബസമേതം നാടുവിട്ടു. എങ്ങും പോകാന്‍ കഴിയാത്ത ചില സ്ത്രീകള്‍ ഭയപ്പാടോടെ കഴിയുന്നു. നിയമപാലകരുടെ അക്രമം ഭയന്ന് ഒരു നാട് മുഴുവന്‍ ഭയന്ന് ഓടിയതാണ് താനൂര്‍ തീരദേശത്തെ നിലവിലെ കാഴ്ച.

TAGS :

Next Story