Quantcast

കോടിയേരിയുടെ വേദിക്കരികെ ബോംബാക്രമണം നടന്നിട്ട് രണ്ടുമാസമായിട്ടും ബിജെപിക്കാരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് വി.ടി ബല്‍റാം

MediaOne Logo

Ubaid

  • Published:

    24 May 2018 4:35 PM GMT

കോടിയേരിയുടെ വേദിക്കരികെ ബോംബാക്രമണം നടന്നിട്ട് രണ്ടുമാസമായിട്ടും ബിജെപിക്കാരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് വി.ടി ബല്‍റാം
X

കോടിയേരിയുടെ വേദിക്കരികെ ബോംബാക്രമണം നടന്നിട്ട് രണ്ടുമാസമായിട്ടും ബിജെപിക്കാരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് വി.ടി ബല്‍റാം

ബി.ജെ.പിക്കാരായ പ്രതികളെ ആഭ്യന്തരവകുപ്പിന് എന്തുകൊണ്ടാണ് പിടികൂടാന്‍ കഴിയാത്തതെന്തെന്ന രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് എം.എല്‍.എയായ വി.ടി ബല്‍റാം തന്റെ ഫേസ്‍ബുക്കിലൂടെ ഉന്നയിക്കുന്നത്

കണ്ണൂര്‍ തലശേരിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചിരുന്ന വേദിക്ക് അരികില്‍ ബോംബെറിഞ്ഞ സംഭവത്തിലെ പ്രതികളെ രണ്ട് മാസമായിട്ടും പിടികൂടാത്തതെന്തെന്ന് വി.ടി ബല്‍റാം. ബി.ജെ.പിക്കാരായ പ്രതികളെ ആഭ്യന്തരവകുപ്പിന് എന്തുകൊണ്ടാണ് പിടികൂടാന്‍ കഴിയാത്തതെന്തെന്ന രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് എം.എല്‍.എയായ വി.ടി ബല്‍റാം തന്റെ ഫേസ്‍ബുക്കിലൂടെ ഉന്നയിക്കുന്നത്. മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ കോടിയേരിക്കെതിരെ സിപിഎം ശക്തികേന്ദ്രമായ തലശേരിയില്‍വെച്ചാണ് ആക്രമണത്തിനുളള ശ്രമം ഉണ്ടാകുന്നത്. നിയമസഭയില്‍ തലശേരിയിലെ ബോംബാക്രമണം സംബന്ധിച്ച് ചോദിച്ച ചോദ്യവും അതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയും ആധാരമാക്കിയാണ് ബല്‍റാമിന്റെ ആരോപണങ്ങള്‍.

TAGS :

Next Story