നീറ്റ് പരീക്ഷക്കെത്തിയവരുടെ അടിവസ്ത്രങ്ങൾ അഴിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
നീറ്റ് പരീക്ഷക്കെത്തിയവരുടെ അടിവസ്ത്രങ്ങൾ അഴിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
സിബിഎസ്ഇ റീജ്യണല്‍ ഡയറക്ടറും കണ്ണൂര്‍ എസ്പിയും മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണം
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രങ്ങൾ അഴിച്ച് പരിശോധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു.
സിബിഎസ്ഇ റീജ്യണല്‍ ഡയറക്ടറും കണ്ണൂര്‍ എസ്പിയും മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. സംഭവം മാനസികമായി വിദ്യാര്‍ഥിനികളെ മുറിവേല്‍പ്പിച്ചെന്നും ഡ്രസ് കോഡ് സംബന്ധിച്ച നിയമങ്ങള്‍ പുനപരിശോധിക്കാന്‍ സിബിഎസ്‌സി തയ്യാറാകണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
ഇന്നലെ കണ്ണൂര്‍ കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ സ്വകാര്യ സ്കൂളില്‍ നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥിനികള്‍ക്കാണ് പരിശോധനയുടെ പേരില്‍ പീഡനമേല്‍ക്കേണ്ടിവന്നത്. ലോഹക്കൊളുത്തുളള ബ്രാ ധരിച്ച വിദ്യാര്‍ഥിനിയെ ക്ലാസ് മുറിക്കുളളില്‍ വെച്ച് അടിവസ്ത്രം അഴിപ്പിച്ചതായാണ് പരാതി. മറ്റ് ചില വിദ്യാര്‍ഥിനികളുടെ ജീന്‍സിലെ ലോഹക്കാളുത്തും പോക്കറ്റും മുറിച്ച് മാറ്റണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
പലരും പുതിയ വസ്ത്രം വാങ്ങി ധരിച്ചും അയല്‍ വീടുകളില്‍ നിന്ന് വസ്ത്രങ്ങള്‍ കടംവാങ്ങിയുമാണ് പരീക്ഷ എഴുതിയത്. ജില്ലയിലെ ഭൂരിഭാഗം പരീക്ഷാ കേന്ദങ്ങളിലും ചുരിദാറിന്‍റെ കൈ മുറിക്കുകയും മുസ്ലീം വിദ്യാര്‍ഥിനികളുടെ തട്ടം അഴിപ്പിക്കുകയും ചെയ്തതായി പരാതിയുണ്ട്.
Adjust Story Font
16