പുനര്‍നിയമനം കാത്തിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിയമനമായി
പുനര്‍നിയമനം കാത്തിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിയമനമായി
നടപടി മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്ന്
സെക്രട്ടറിയേറ്റില്‍ പുനര്‍നിയമനം കാത്തിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിയമനം നല്‍കി ഉത്തരവിറങ്ങി. ഡെപ്യൂട്ടന്‍, ദീര്‍ഘാവധി കഴിഞ്ഞവര്‍, പ്രമോഷന്‍ ലഭിച്ചവര്‍ എന്നിവരുടെ പുനര്‍നിയമനം വൈകുന്നുവെന്ന റിപ്പോര്‍ട്ട് മീഡിയവണ്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് നടപടി. 46 പേരുടെ നിയമന ഉത്തരവാണ് പുറത്തിറങ്ങിയത്. ഉത്തരവിന്റെ പകര്‍പ്പ് മീഡിയവണിന്.
പൊതുഭരണ വകുപ്പില്‍ നിന്ന് 3033/2017 നന്പരായി ഇന്നലെ വൈകിട്ട് ഇറങ്ങിയ ഉത്തരവിലൂടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനമായത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ഡെപ്യൂട്ടേഷന്‍, ദീര്‍ഘാവധി, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഉത്തരവ്. രണ്ട് അഡീഷണൽ സെക്രട്ടറിമാര്‍ക്ക് സ്പെഷ്യൽ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം ലഭിച്ചു.
ജോയിന്റ് സെക്രട്ടറിമാരായിരുന്ന 6 പേര്‍ക്ക് അഡീഷണൽ സെക്രട്ടറിമാരായാണ് നിയമനം. 3 ജോയിന്റ് സെക്രട്ടറിമാരെ മാറ്റി നിയമിക്കുകയും ചെയ്തു. ഇതിൽ 2016 മാർച്ചിൽ റിപ്പോർട്ട് ചെയ്തവരും ഉള്‍പ്പെടും. 9 ഡെപ്യൂട്ടി സെക്രട്ടറിമാര്‍, 9 ജോയിന്റ് സെക്രട്ടറിമാര്‍, ഒരു അണ്ടര്‍ സെക്രട്ടറി എന്നിവര്‍ക്കും സ്ഥാനക്കയറ്റം നല്‍കി. 16 അണ്ടര്‍ സെക്രട്ടറിമാര്‍ക്ക് വകുപ്പ് മാറ്റങ്ങളുമുണ്ട്.
പുനര്‍നിയമനം വൈകുന്നത് മൂലം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാതെ ശമ്പളം നല്‍കുന്ന സാഹചര്യം മീഡിയവണ്‍ റിപ്പോര്‍ട്ട്ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനമെടുക്കാന്‍ വൈകിയതായിരുന്നു പ്രശ്നം. ഈ മാസവും നിരവധി പേര്‍ വിരമിക്കുന്നുണ്ട്.
Adjust Story Font
16