ഹാദിയയെ രാഹുല്‍ ഈശ്വര്‍ സന്ദര്‍ശിച്ചത് നിയമലംഘനമെന്ന് പിതാവിന്‍റെ അഭിഭാഷകന്‍
ഹാദിയയെ രാഹുല്‍ ഈശ്വര്‍ സന്ദര്‍ശിച്ചത് നിയമലംഘനമെന്ന് പിതാവിന്‍റെ അഭിഭാഷകന്‍
കോടതി വിധികളുടെ ലംഘനമാണ് രാഹുല്‍ നടത്തിയത്. എന്‍ െഎ എ അടക്കമുള്ള ഏജന്‍സികള്‍ക്ക് പരാതി നല്‍കുമെന്നും അഭിഭാഷകന്‍ പറഞ്ഞു
വിവാഹം റദ്ദാക്കി മാതാപിതാകഅകള്‍ക്കൊപ്പം വിട്ട വൈക്കം സ്വദേശിനി ഹാദിയയുടെ വീട്ടില്‍ രാഹുല്‍ ഈശ്വര്‍ സന്ദര്‍ശനം നടത്തിയ നിയമലംഘനമാണെന്ന് പിതാവ് അശോകന്‍റെ അഭിഭാഷകന്‍. കോടതി വിധികളുടെ ലംഘനമാണ് രാഹുല്‍ നടത്തിയത്. എന്‍ െഎ എ അടക്കമുള്ള ഏജന്‍സികള്‍ക്ക് പരാതി നല്‍കുമെന്നും അഭിഭാഷകന്‍ പറഞ്ഞു
കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മാസമായി സ്വന്തം വീട്ടില്‍ പോലിസ് കാവലില്‍ കഴിയുന്ന ഹാദിയയെ രാഹുല്‍ ഈശ്വര്‍ സന്ദര്‍ശിച്ചത് നിയമലംഘനമാണെന്ന് ഹാദിയയുടെ പിതാവിന്‍റെ അഭിഭാഷകനായ സി രാജേന്ദ്രന്‍ പറഞ്ഞു.ഹാദിയയ്ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും പൊതുജനങ്ങളുമായി സമ്പര്‍ക്കം അനുവദിക്കരുതെന്നും കോടതി തന്നെ നിര്‍ദേശിച്ചിരുന്നു. കൂടാതെ കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പിരഗണനയിലുമാണ് ഈ സാഹചര്യത്തില്‍ രാഹുല്‍ സന്ദര്‍ശനം നടത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു . രാഹുല്‍ ഹാദിയയുടെ പിതാവുമായി അടുത്ത് ബന്ധം സ്ഥാപിച്ച ശേഷം അവരുടെ വീട്ടില്‍ കടന്ന് വീഡിയോ എടുക്കുകയായിരുന്നുവെന്നും ഈ നടപടി കോടതി വിധികളുടെ ലംഘനമാണെന്നും അഭിഭാഷകന്‍ പറയുന്നു
അഖിലയെ വീട്ടിനുള്ളില്‍ പാര്‍പ്പിച്ചിരിക്കുന്നത് ശരിയല്ലെന്നും വെളിയില്‍ പോകാന്‍ അനുവദിക്കണമെന്നും വീട് സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ഹാദിയയുടെ വീട് സന്ദര്‍ശിച്ച് ഹാദിയയോടും പിതാവ് അശോകനോടും മാതാവ് പൊന്നമ്മയോടും സംസാരിച്ചതിന്റെ മൊബൈല്‍ ദൃശ്യങ്ങളും രാഹുല്‍ മാധ്യമങ്ങള്‍ക്കടക്കം കൈമാറി.
Adjust Story Font
16