തിരുവോണ നിറവില്‍ കേരളം
പൂക്കളമിട്ടും സദ്യയുണ്ടും ഓണക്കളികള്‍ കളിച്ചും ഗ്രാമനഗര വ്യത്യാസമില്ലാതെ മലയാളി തിരുവോണ ദിവസത്തെ കെങ്കേമമാക്കി
സമൃദ്ധമായൊരു കാലത്തിന്റെ ഗൃഹാതുര സ്മരണകളുമായി മലയാളി ഇന്ന് ഓണം ആഘോഷിക്കുകയാണ്. പൂക്കളമിട്ടും സദ്യയുണ്ടും ഓണക്കളികള്‍ കളിച്ചും ഗ്രാമനഗര വ്യത്യാസമില്ലാതെ മലയാളി തിരുവോണ ദിവസത്തെ കെങ്കേമമാക്കി. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മലയാളികള്‍ക്ക് ആശംസ നേര്‍ന്നു.
ലോകത്ത് എവിടെയായാലും എത്രയൊക്കെ പഞ്ഞമുണ്ടെങ്കിലും തിരുവോണം മലയാളിക്ക് സമ്പന്നതയുടെ ദിവസമാണ്. പൂക്കളവും പുത്തനുടുപ്പും സദ്യവട്ടവുമൊക്കെയായി പോയ കാലത്തെ സമൃദ്ധ സ്മരണകളെ തിരികെപിടിക്കുകയാണ് കേരളീയര്‍ ഇന്ന്. നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലുമെല്ലാം ആഘോഷം പൊലിമ കുറയാതെ നിറഞ്ഞുനിന്നു. നഗരങ്ങളില്‍ റെസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികള്‍ അരങ്ങേറിയത്. നാട്ടിന്‍ പുറങ്ങളില്‍, ക്ലബുകളും രാഷ്ട്രീയ പാര്‍ടികളുമൊക്കെ ആഘോഷത്തിന്റെ ഭാഗമായി. ഇന്നും പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലെ ജീവനക്കാര്‍ക്കായി മാനജ്മെന്റുകള്‍ പ്രത്യേക ആഘോഷവും സദ്യയും ഒക്കെ ഒരുക്കിയിട്ടുണ്ട്. പൊലീസുകാര്‍ക്കും പൊതുഗതാഗത ജീവനക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഒക്കെ ഓണം ജോലിസ്ഥലത്ത് തന്നെയാണ്.
സംസ്ഥാനത്തെ പല ക്ഷേത്രങ്ങളിലും തിരുവോണത്തോട് അനുബന്ധിച്ച് ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടക്കമുള്ള നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു. സമഭാവനയുടെ നല്ലകാലം വരട്ടെയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചത്. നാലാം ഓണം വരെ കേരളത്തിലെ ഓണാഘോഷ പരിപാടികള്‍ തുടരും.
Adjust Story Font
16