പുതുപ്പാടിയിലെ ഭൂപ്രശ്നത്തിന് പരിഹാരമായില്ല; ഭൂമി ക്രയവിക്രയം ചെയ്യാനാകാതെ 1400ഓളം കുടുംബങ്ങള്‍
പുതുപ്പാടിയിലെ ഭൂപ്രശ്നത്തിന് പരിഹാരമായില്ല; ഭൂമി ക്രയവിക്രയം ചെയ്യാനാകാതെ 1400ഓളം കുടുംബങ്ങള്‍
കോഴിക്കോട് പുതുപ്പാടി വില്ലേജിലെ 1400 ഓളം കുടുംബങ്ങള്‍ക്ക് ഭൂമി ക്രയവിക്രയത്തിനുള്ള അവകാശം നല്‍കുമെന്ന ഉത്തരവ് നടപ്പായില്ല.
കോഴിക്കോട് പുതുപ്പാടി വില്ലേജിലെ 1400 ഓളം കുടുംബങ്ങള്‍ക്ക് ഭൂമി ക്രയവിക്രയത്തിനുള്ള അവകാശം നല്‍കുമെന്ന ഉത്തരവ് നടപ്പായില്ല. ആഗസ്റ്റ് ഒന്ന് മുതല്‍ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നായിരുന്നു റവന്യൂ വകുപ്പ് നല്‍കിയ ഉറപ്പ്. പുതുപ്പാടിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ച നീണ്ട ജനകീയ സമരം അവസാനിപ്പിച്ചത് റവന്യുവകുപ്പിന്റെ ഈ ഉറപ്പിലായിരുന്നു. എന്നാല്‍ ഇപ്പോഴും ഭൂമി ക്രയവിക്രയം ചെയ്യാനാകാതെ ബുദ്ധിമുട്ടുകയാണ് കുടുംബങ്ങള്‍.
മകളുടെ വിവാഹത്തിന് ശേഷമുള്ള കടം വീട്ടാനായി സ്ഥലം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് അമ്മിണി വില്ലേജ് ഓഫീസിനെ സമീപിച്ചു. എന്നാല്‍ റവന്യുവകുപ്പ് നല്കിയ ഉറപ്പുകളൊന്നും ഉത്തരവായി വില്ലേജ് ഓഫീസില്‍ എത്തിയിട്ടില്ലെന്ന മറുപടിയാണ് അമ്മിണിക്ക് ലഭിച്ചത്. കൂര മാറ്റി വീട് വെയ്ക്കണമെന്ന സീനത്തിന്റെ മോഹവും നടപ്പായില്ല. വീട് വെയ്ക്കാനുള്ള ധനസഹായത്തിനും വില്ലേജ് ഓഫീസില്‍ നിന്നുള്ള കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് വേണം.
ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിനൊടുവിലാണ് പുതുപ്പാടി വില്ലേജിലെ സര്‍വ്വെ നമ്പര്‍ 100/1 ലെ 1400 കുടുംബങ്ങളുടെ ഭൂമിയുടെ നികുതി സ്വീകരിക്കാനും കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കാനും റവന്യുവകുപ്പ് തീരുമാനിച്ചത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഭൂപ്രശ്നത്തിന് പരിഹാരമായെന്ന വിശ്വാസത്തില്‍ സമരം പിന്‍വലിച്ചെങ്കിലും ഇപ്പോഴും ഇവര്‍ക്ക് ശാശ്വത പരിഹാരം അകലെയാണ്. മിച്ചഭൂമി കേസ് തള്ളിയെന്ന ഉത്തരവ് മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ഭൂമിയുമായി ബന്ധപ്പെട്ട മറ്റ് കേസുകള്‍ നിലനില്ക്കുന്നതിനാല്‍ നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് പുതുപ്പാടി വില്ലേജ് ഓഫീസര്‍ നല്‍കുന്ന വിശദീകരണം.
Adjust Story Font
16