Quantcast

തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റ ആരോപണം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

MediaOne Logo

Jaisy

  • Published:

    24 May 2018 1:21 PM GMT

തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റ ആരോപണം; അന്വേഷണ റിപ്പോര്‍ട്ട്  ഇന്ന്  സമര്‍പ്പിക്കും
X

തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റ ആരോപണം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ആലപ്പുഴ നഗരസഭാ കൌണ്‍സിലിന്റെ അടിയന്തര യോഗം ഇന്ന് ചേരും

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റ ആരോപണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ആലപ്പുഴ ജില്ലാ കലക്ടര്‍ ഇന്ന് റവന്യൂ വകുപ്പിന് സമര്‍പ്പിക്കും. തോമസ് ചാണ്ടിയുടെ ഉദ്യോഗസ്ഥന്റെ വയലില്‍ നിക്ഷേപിച്ച മണ്ണ് കുറഞ്ഞ വിലയ്ക്ക് ലേലം ചെയ്തു വില്‍ക്കാന്‍ ജില്ലാ ഭരണകൂടത്തിന് അധികാരമില്ലെന്ന് കലക്ടര്‍ പറഞ്ഞു. തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ആലപ്പുഴ നഗരസഭാ കൌണ്‍സിലിന്റെ അടിയന്തര യോഗം ഇന്ന് ചേരും.

മന്ത്രി തോമസ് ചാണ്ടി ഭൂമി കയ്യേറ്റം നടത്തിയിട്ടില്ലെന്നാണ് ആലപ്പുഴ ജില്ലാ ഭരണകൂടം പ്രാഥമിക റിപ്പോര്‍ട്ടില്‍ റവന്യു വകുപ്പിനെ അറിയിച്ചത്. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ദേശീയ ജലപാതാ നിര്‍മാണത്തിനായി പുന്നമടക്കായലില്‍ നിന്ന് നീക്കം ചെയ്ത് തോമസ് ചാണ്ടിയുടെ ഉദ്യോഗസ്ഥനായ മാത്യു ജോസഫിന്റെ ഒന്നരയേക്കര്‍ വയലില്‍ നിക്ഷേപിച്ച മണ്ണ് വില കുറച്ച് ലേലം ചെയ്യാന്‍ ജില്ലാ ഭരണകൂടത്തിന് അധികാരമില്ലെന്നാണ് കലക്ടര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതിന് റവന്യു വകുപ്പിന്റെ ഉന്നത തല തീരുമാനം വേണമെന്നും അക്കാര്യം വകുപ്പിനെ അറിയിച്ച് മറുപടിക്ക് കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഭൂമി കയ്യേറ്റങ്ങള്‍ സംബന്ധിച്ച് രേഖകള്‍ നഗരസഭയോട് കലക്ടര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും എല്ലാ രേഖകളും ലഭ്യമാക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. നഗരസഭയില്‍ നിന്ന് ഫയലുകള്‍ നഷ്ടപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ഭരണസമിതിയുടെ അടിയന്തരയോഗം ഇന്ന് ചേരും. ഫയല്‍ നഷ്ടപ്പെട്ട വിഷയത്തിനു പുറമെ തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് നികുതിയിളവ് നല്‍കിയതും റിസോര്‍ട്ടുമായി ബന്ധപ്പെട്ട കെട്ടിട നിര്‍മാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളും യോഗം ചര്‍ച്ച ചെയ്യും.

TAGS :

Next Story