ഉഴവൂര്‍ വിജയന്‍റെ മരണത്തില്‍ പരസ്യപ്രസ്താവന നടത്തിയ നേതാക്കളോട് വിശദീകരണം ചോദിച്ച് എന്‍സിപി
ഉഴവൂര്‍ വിജയന്‍റെ മരണത്തില്‍ പരസ്യപ്രസ്താവന നടത്തിയ നേതാക്കളോട് വിശദീകരണം ചോദിച്ച് എന്‍സിപി
ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ മധ്യമങ്ങളില്‍ നടത്തിയ ചില പരസ്യ പ്രസ്താവനയാണ് വിലക്കിന് ആധാരം.
ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പരസ്യപ്രസ്താവന നടത്തിയ ജില്ല പ്രസിഡന്റുമാര്‍ അടക്കം 5 പേര്‍ക്ക് എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. 7 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് താക്കീത്. തോമസ് ചാണ്ടി വിഷയത്തില്‍ നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തുന്നത് തടയാനുള്ള നീക്കമാണെന്നാണ് വിലയിരുത്തല്‍.
ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ മധ്യമങ്ങളില്‍ നടത്തിയ ചില പരസ്യ പ്രസ്താവനയാണ് വിലക്കിന് ആധാരം. കോട്ടയം,തൃശ്ശൂര്‍, കോഴിക്കോട് ജില്ല പ്രസിഡന്റുമാര്‍ക്കും ഉഴവൂരിന്റെ സന്തത സഹചാരിയായ സതീഷ് കല്ലങ്കുളത്തിനും ഉഴവൂരിന്റെ മരണം അന്വേഷിക്കണമെന്ന് പറഞ്ഞ റാണി സാംജിയ്ക്കുമാണ് നോട്ടീസ് നല്കിയിരിക്കുന്നത്. നേതാക്കളേയും മന്ത്രിയെയും മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയെന്നും ആയതിനാല്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നുമാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്ററാണ് നോട്ടീസ് നല്കിയിരിക്കുന്നത്. ജൂണ്‍ മൂന്നാം തിയതി ഉഴവൂര്‍ വിജയന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഈ നിയന്ത്രണം ലംഘിച്ചെന്നാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍ തോമസ് ചാണ്ടിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ ഇത് ഒഴിവാക്കാനുള്ള നീക്കമാണ് കാരണം കാണിക്കല്‍ നോട്ടീസെന്നാണ് വിലയിരുത്തപ്പെടുന്നത്.
Adjust Story Font
16