തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയുണ്ടോ? രൂക്ഷവിമര്‍ശവുമായി ഹൈക്കോടതി
തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയുണ്ടോ? രൂക്ഷവിമര്‍ശവുമായി ഹൈക്കോടതി
റോഡരികില്‍ താമസിക്കുന്നവരോടും ഇതേ സമീപനം സര്‍ക്കാറിനുണ്ടാവുമോ എന്നും കോടതി ചോദിച്ചു.
മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയ്യേറ്റത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശംി. തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. പാവപ്പെട്ടവൻ ആണെങ്കിൽ ബുൾഡോസർ ഉപയോഗിച്ച് കൈയ്യേറ്റം ഒഴിപ്പിക്കുമല്ലോ എന്നും ഹൈക്കോടതി വിമർശിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ കൈയ്യേറ്റങ്ങൾ സംബന്ധിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി വിമർശനം. മന്ത്രി തോമസ് ചാണ്ടിക്ക് സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. കൈയ്യേറ്റം സംബന്ധിച്ച പരാതികൾ ലഭിച്ചാൽ പാവങ്ങളോട് ഇതാണോ സർക്കാർ സ്വീകരിക്കുന്ന നിലപാട്. പാവപ്പെട്ടവൻ ആണെങ്കിൽ ബുൾഡോസർ ഉപയോഗിച്ച് കൈയ്യേറ്റം ഒഴിപ്പിക്കുമല്ലോ എന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു.
ആരോടും പ്രത്യേക പരിഗണന ഇല്ലെന്നും എല്ലാവരെയും തുല്യരായി ആണ് പരിഗണിക്കുന്നത് എന്നും സർക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി കെവി സോഹൻ വിശദീകരിച്ചു. തോമസ് ചാണ്ടിക്കെതിരെ യുള്ള കേസിൽ അന്വേഷണം പൂർത്തിയായോ എന്ന ചോദ്യത്തിന് അന്വേഷണം തുടരുകയാണ് എന്നായിരുന്നു സ്റ്റേറ്റ് അറ്റോർണിയുടെ മറുപടി. തോമസ് ചാണ്ടി ചില രേഖകൾ കൈമാറിയിട്ടുണ്ട്. ഇതിന്റെ ആധികാരിക പരിശോധിക്കുകയാണ്. അന്തിമ റിപ്പോർട്ട് തയാറായിട്ടില്ല എന്നും സ്റ്റേറ്റ് അറ്റോർണി ഹൈക്കോടതിയെ അറിയിച്ചു.
തൃശൂർ സ്വദേശി ടിഎൻ മുകുന്ദൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ വിമർശനങ്ങൾ. ഇത് ഉൾപ്പടെ തോമസ് ചാണ്ടിക്ക് എതിരെ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് നൽകിയ മൂന്ന് ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിൽ ഉണ്ട്. മൂന്ന് ഹർജികളും ഒരുമിച്ച് വാദം കേൾക്കുന്നത് സംബന്ധിച്ച തീരുമാന മെടുക്കാൻ ഡിവിഷൻ ബഞ്ച് ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു.
Adjust Story Font
16