Quantcast

ഭുമിയിടപാടിലെ പിഴവുകൾ സഭ ഏറ്റു പറയണം; രൂക്ഷ വിമര്‍ശവുമായി സത്യദീപം

MediaOne Logo

Jaisy

  • Published:

    24 May 2018 1:52 AM GMT

ഭുമിയിടപാടിലെ പിഴവുകൾ സഭ ഏറ്റു പറയണം;  രൂക്ഷ വിമര്‍ശവുമായി സത്യദീപം
X

ഭുമിയിടപാടിലെ പിഴവുകൾ സഭ ഏറ്റു പറയണം; രൂക്ഷ വിമര്‍ശവുമായി സത്യദീപം

തെറ്റുകൾ തുറന്ന് പറയാനും പരിഹരിക്കാനും മെത്രാൻ സമിതി ശ്രമിക്കണമെന്നും പ്രസിദ്ധീകരണത്തിലുണ്ട്


സീറോ മലബാര്‍ സഭ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് സഭാ പ്രസിദ്ധീകരണമായ സത്യദീപം. ഭൂമി ഇടപാടിലെ യാഥാർഥ്യം മറച്ചു പിടിക്കുന്നത്ഉചിതമല്ലെന്ന് സത്യദീപം വിമര്‍ശിക്കുന്നു. സാമാന്യ ബുദ്ധി ഉള്ളവർ വസ്തുതകൾ മനസ്സിലാക്കിയിട്ടുണ്ട്. പിഴവുകൾ ഏറ്റുപറയുന്നതാണ് നല്ലതെന്നും സത്യദീപം പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ പറയുന്നു.

സീറോ-മലബാർ സഭയെയും എറണാകുളം- അങ്കമാലി അതിരൂപയെയും പ്രതിസന്ധിയിലാക്കിയ ഭൂമി കച്ചവടവിവാദത്തില്‍ സ ഭാ നേതൃത്വത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ചാണ് സഭാ പ്രസിദ്ധീകരണമായ സത്യ ദീപം എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പിഴവുകൾ മാർപാപ്പാമാർ ഏറ്റുപറഞ്ഞപ്പോഴെല്ലാം സഭയുടെ യശസ്സ് വർധിച്ചിട്ടേ ഉള്ളൂ.

സഭയുടെ പ്രതിച്ഛായയുടെ പേരിൽ സത്യത്തെ തമസ്കരിക്കരുത്. ഭൂമിയിടപാടിലെ വീഴ്ചകള്‍ അന്വേഷിക്കാന്‍ സിനഡ് മെത്രാൻ സമിതിയെ വെച്ചത് നല്ല കാര്യമാണ്. സമിതി തെറ്റുകൾ ഒതുക്കി തീർക്കാന്‍ ശ്രമിക്കരുത്. പരിഹരിക്കാനുള്ള നടപടിയാണ് ചെയ്യേണ്ടത്.വിവാദങ്ങള്‍ പൊതുജന മധ്യത്തില്‍ കൊണ്ടുവന്ന് വിഴുപ്പലക്കരുതെന്ന് പറയുന്പോള്‍ തന്നെ തുറന്ന് പറയേണ്ട യാഥാര്‍ഥ്യങ്ങള്‍ മറച്ചുപിടിക്കുന്നത് കാലത്തിന് യോജിച്ചതല്ലെന്നും എഡിറ്റോറിയര്‍ പറയുന്നു. ഒരുപടികൂടി കടന്ന് സാമാന്യബദ്ധിയുള്ളവര്‍ക്കെല്ലാം ഭൂമിയിടപാടിലെ യാഥാര്‍ഥ്യങ്ങള്‍ അറിയാമെന്നിരിക്കെ സഭയുടെ പ്രതിച്ഛായയെക്കുറിച്ചും സല്‍പേരിനെക്കുറിച്ചും ആകുലപ്പെട്ട് യാഥാര്‍ഥ്യത്തെ തമസ്കരിക്കരുതെന്നും എഡിറ്റോറിയല്‍ പറയുന്നു. കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് സത്യദീപത്തിന്‍റെ രക്ഷാധികാരി. സീറോ മലബാര്‍ സഭാ മുന്‍വക്താവ് കൂടിയായ ഫാദര്‍ പോള്‍ തേലക്കാട്ടാണ് സത്യദീപത്തിന്റ ചീഫ് എഡിറ്റര്‍‌. ‌ സത്യദീപത്തിന്റെ കഴിഞ്ഞ ലക്കത്തിലും ഭൂമിയിടപാടിനെ പരോക്ഷമായി വിമർശിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

TAGS :

Next Story