Quantcast

1200 ചതുരശ്ര അടി വീടുള്ളവര്‍ക്കും രണ്ട് ഏക്കര്‍ ഭൂമിയുള്ളവര്‍ക്കും ഇനി സാമൂഹ്യസുരക്ഷ പെന്‍ഷനില്ല

MediaOne Logo

admin

  • Published:

    24 May 2018 3:07 AM GMT

1200 ചതുരശ്ര അടി വീടുള്ളവര്‍ക്കും രണ്ട് ഏക്കര്‍ ഭൂമിയുള്ളവര്‍ക്കും ഇനി സാമൂഹ്യസുരക്ഷ പെന്‍ഷനില്ല
X

1200 ചതുരശ്ര അടി വീടുള്ളവര്‍ക്കും രണ്ട് ഏക്കര്‍ ഭൂമിയുള്ളവര്‍ക്കും ഇനി സാമൂഹ്യസുരക്ഷ പെന്‍ഷനില്ല

പുതിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ അനര്‍ഹരെ ഒഴിവാക്കി പെന്‍ഷന് യോഗ്യതയുള്ളവരുടെ പുതിയ പട്ടിക പുറത്തിറക്കും. അര്‍‌ഹതയില്ലാത്തവര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങിയാല്‍ തിരിച്ചടക്കേണ്ടി വരുമെന്നും ധനമന്ത്രി

1200 ചതുരശ്ര അടി വീടുള്ളവര്‍, ആദായ നികുതി കൊടുക്കുന്നവർ, ഒപ്പമുള്ളവര്‍, രണ്ട് ഏക്കര്‍ ഭൂമിയുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഇനി സാമൂഹ്യസുരക്ഷാ പെൻഷൻ ഇല്ല. സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നവരുടെ പട്ടികയില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് പുറത്താകുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും.

ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവരെ കണ്ടെത്തി ഒഴിവാക്കും.ആദായനികുതി നൽകുന്നവർക്കൊപ്പം താമസിക്കുന്നവർക്ക് ക്ഷേമപെൻഷൻ നൽകില്ല. അനര്‍ഹരെ കണ്ടെത്താന്‍ മാര്‍ച്ച് മാസത്തിന് ശേഷം സര്‍വേ നടത്തും. ഇതിനോടകം തന്നെ അനര്‍ഹര്‍ സ്വയം ഒഴിവാകണം. പുതിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ അനര്‍ഹരെ ഒഴിവാക്കി പെന്‍ഷന് യോഗ്യതയുള്ളവരുടെ പുതിയ പട്ടിക പുറത്തിറക്കും. അര്‍‌ഹതയില്ലാത്തവര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങിയാല്‍ തിരിച്ചടക്കേണ്ടി വരുമെന്നും ധനമന്ത്രി മുന്നറിയിപ്പ് നല്‍കി.

TAGS :

Next Story