Quantcast

തോമസ്ചാണ്ടിയുടെ കാലത്ത് നടന്നത് മാഫിയാഭരണമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍

MediaOne Logo

Subin

  • Published:

    24 May 2018 1:19 AM GMT

തോമസ്ചാണ്ടിയുടെ കാലത്ത് നടന്നത് മാഫിയാഭരണമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍
X

തോമസ്ചാണ്ടിയുടെ കാലത്ത് നടന്നത് മാഫിയാഭരണമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍

ടിപ്പര്‍ ലോറി ഉടമകളുടെ സംഘടനാ നേതാവായ മാഫിയാ തലവനായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നും അസോസിയേഷന്‍ ആരോപിച്ചു.

തോമസ് ചാണ്ടി മന്ത്രിയായിരുന്ന കാലത്ത് മാഫിയാ തലവന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കൈയിലായിരുന്നു ഗതാഗതവകുപ്പിന്റെ നിയന്ത്രണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍. ടിപ്പര്‍ ലോറി ഉടമകളുടെ സംഘടനാ നേതാവായ മാഫിയാ തലവനായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നും അസോസിയേഷന്‍ ആരോപിച്ചു. ഇയാള്‍ കാരണം നിയമം ലംഘിക്കുന്ന ടിപ്പര്‍ ലോറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇപ്പോഴും സാധിക്കുന്നില്ലെന്നും അസോസിയേഷന്‍ നേതാക്കള്‍ വകുപ്പ് മന്ത്രി എക ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ തുറന്നടിച്ചു.

മോട്ടോര്‍ വാഹന വകുപ്പ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനമായിരുന്നു വേദി. ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ പത്മകുമാര്‍ തുടങ്ങിയവര്‍ വേദിയില്‍. സ്വാഗത പ്രസംഗം നടത്തിയ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സിക്രട്ടറി വിനോദാണ് മോട്ടോര്‍വാഹന വകുപ്പിന്റെ നിസഹായത തുറന്നു പറഞ്ഞത്. ടിപ്പര്‍ ലോറി, ബസ് ഉടമാ സംഘടനകളുടെ നേതാവായ മാഫിയാ തലവന്റെ സ്വാധീനം കാരണം നിയമം ലംഘിക്കുന്ന ലോറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കുന്നില്ല. വിജിലന്‍സിനെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയാണ്. ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തു നിന്നും പുറത്തു പോയ കാലത്ത് മാഫിയാ സംഘങ്ങള്‍ക്കൊപ്പം നിന്ന ഉദ്യോഗസ്ഥര്‍ക്ക് നല്ലകാലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി പക്ഷേ തോമസ് ചാണ്ടിയുടെ കാലത്തെ കാര്യങ്ങളെക്കുറിച്ച് മൗനം പാലിച്ചു. വിജിലന്‍സിന്റെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കാന്‍ ചര്‍ച്ച നടത്തുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം.

TAGS :

Next Story