കൊട്ടാരക്കരയില്‍ ഗര്‍ഭിണിയായ യുവതി ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി
കൊട്ടാരക്കരയില്‍ ഗര്‍ഭിണിയായ യുവതി ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം .കൊട്ടാരക്കര സ്വദേശി സഹിലയാണ് മരിച്ചത്.
കൊല്ലം കൊട്ടാരക്കരയില്‍ ഗര്‍ഭിണിയായ യുവതി ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. യുവതി മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഡോക്ടറെ തടഞ്ഞുവെച്ചു.
കൊട്ടാരക്കര സ്വദേശി സഗിതയാണ് ഇന്നലെ രാത്രി ഒമ്പതരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ മരിച്ചത്. ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്ന സഗിതയെ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ രാത്രിയോടെ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം സഗിതയെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് മാറ്റി. 15 മിമനിറ്റുകള്‍ക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു. ഡോസ് കൂടിയ മരുന്ന് കുത്തിവെച്ചതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗൈനക്കോളജി വിഭാഗം ഡോക്ടറായ ശ്രീജക്കെതിരെയാണ് ആരോപണം.
സഗിതയുടെ ഭര്‍ത്താവ് ബൈജു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവറാണ്. മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്ിയിലേക്ക് മാറ്റി. യുവതി മരിച്ചതിനെ തുടര്‍ന്ന് ബ്ന്ധുക്കള്‍ ഡോ. ശ്രീജയെ അരമണിക്കൂറോളം തടഞ്ഞുവെച്ചു. സംഭവത്തലി്‍ അന്വേഷണം നടത്താമെന്ന് ഡിഎംഒ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് ഡോക്ടറെ വിട്ടയച്ചത്.
Adjust Story Font
16